തളിക്കുളം ∙ കടലിൽ ചൂണ്ടയിട്ടു, കുടുങ്ങിയത് 80 കിലോ വരുന്ന ഭീമൻ പുള്ളി തിരണ്ടി. തമ്പാൻകടവ് ബീച്ചിൽ കടലോരത്ത് നിന്ന് ചൂണ്ടയിട്ട് മത്സ്യം പിടിച്ചിരുന്ന സുഹൃത്തുക്കളായ അശ്വിൻ, വിഷ്ണു, ജിതിൻ എന്നിവരുടെ ചൂണ്ടയിലാണ് ഭീമൻ തിരണ്ടി കൊത്തിയത്. ഇന്നലെ രാവിലെ ചൂണ്ടയുമായി തമ്പാൻകടവ് ബീച്ചിൽ എത്തി കടലോരത്ത് നിന്നാണ് ചൂണ്ടയിട്ടത്. ചെറുമീനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് മത്സ്യം ചൂണ്ടയിൽ കൊത്തിയത്. ചൂണ്ട വലിച്ച് കരയിൽ അടുപ്പിക്കാൻ പ്രയാസപ്പെട്ടു. മൂവരും ചേർന്ന് തിരണ്ടിയെ ചേറ്റുവ ഹാർബറിൽ എത്തിച്ച് വിൽപ്പന നടത്തി.
കടലിൽ ചൂണ്ടയിട്ടു, കുടുങ്ങിയത് 80 കിലോ വരുന്ന ഭീമൻ പുള്ളി തിരണ്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.