ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും മക്കൾക്കും പരുക്ക്

HIGHLIGHTS
  • അക്കാദമിയിലേക്ക് കുട്ടികളുമായി വന്നതായിരുന്നു ബിന്നി
accident-representative-image
SHARE

തലോർ ∙ ജീസസ് അക്കാദമി സ്‌കൂളിനു മുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയ്ക്കും വിദ്യാർഥികളായ 2 മക്കൾക്കും പരുക്കേറ്റു. പുലക്കാട്ടുകര തലവണിക്കര ചിറമ്മൽ എഡിസന്റെ ഭാര്യ ബിന്നി (28), മക്കളായ ഇവാനിയ (6), ഇവാഞ്ചല (5) എന്നിവർക്കാണ് പരുക്ക്. ഇവാനിയയുടെ പരുക്ക് ഗുരുതരമാണ്. അക്കാദമിയിലേക്ക് കുട്ടികളുമായി വന്നതായിരുന്നു ബിന്നി. രാവിലെ 9നാണ് അപകടം.

സ്‌കൂട്ടർ മറിഞ്ഞ് സ്ത്രീക്ക് പരുക്ക്

മണ്ണംപേട്ട ∙ സ്‌കൂട്ടർ മറിഞ്ഞ് പൂക്കോട് പാലക്കുന്ന് കണ്ണംകുളങ്ങര വീട്ടിൽ സുമതി ചന്ദ്രന് (50) പരുക്കേറ്റു. വൈകിട്ട് 4ന് വൈദ്യശാല ജംക്​ഷനു സമീപമായിരുന്നു അപകടം. വൈദ്യുതക്കമ്പികളിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെയായിരുന്നു അപകടം. സ്‌കൂട്ടറിനു മുന്നിലേക്ക് തോട്ടി വരുന്നതുകണ്ട് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിൽ എത്തിക്കാൻ കെഎസ്ഇബി അധികൃതർ തയാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA