ADVERTISEMENT

ചെറുതുരുത്തി∙  വള്ളത്തേളിന്റെ കവിതയെ ആസ്പദമാക്കി  ഭാരതത്തിലെ 8 നാടൻ നൃത്ത രൂപങ്ങൾ ഉൾപ്പെടെ 18 ഓളം ഇനങ്ങൾ കോർത്തിണക്കി കലാമണ്ഡലം ഒരുക്കിയ രംഗ് മാല നൃത്ത സംഘം കേരളീയം പരിപാടിക്കായി  തിരുവനന്തപുരത്തേക്ക്  യാത്ര തിരിച്ചു. പരിപാടിയുടെ അവസാന റിഹേഴ്സൽ ഇന്നലെ കലാമണ്ഡലത്തിൽ നടന്നു. നാളെ യാണ് പരിപാടി.  45 അംഗ സംഘമാണ് ഇതിനായി യാത്ര തിരിച്ചത് . ഒന്നേക്കാൽ മണിക്കൂറാണ് നൃത്ത രൂപത്തിന്റെ ദൈർഘ്യം. കലാമണ്ഡലം ഡോ.രജിത രവിയാണ് നൃത്തം സംവിധാനം ചെയ്തിട്ടുള്ളത്. മെഗാ ഷോയിൽ ഇതോടൊപ്പം കഥകളി സംഗീതത്തിന്റെയും നൃത്ത സംഗീതത്തിന്റെയും പശ്ചാതലത്തിൽ കലാമണ്ഡലം കേരളീയ ബാൻഡു ം അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത വാദ്യ കലാകാരൻ പ്രകാശ് ഉള്ളേരിയും സംഘത്തിൽ ഉണ്ട്. സംഘം ഇന്നലെ രാത്രി യാത്ര തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com