തിരുവില്വാമലയുടെ ആവശ്യങ്ങൾ കേട്ട് കേന്ദ്രമന്ത്രി
Mail This Article
×
തിരുവില്വാമല∙ പഞ്ചായത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം കേട്ട് കേന്ദ്ര സഹമന്ത്രി ഫഗ്ഗൻ സിങ് കുലസ്തേ. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിയോടു വില്വാദ്രിനാഥ ക്ഷേത്രം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയും വെള്ളക്കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുമാണു പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മജയും വൈസ് പ്രസിഡന്റ് എം.ഉദയനും ചേർന്ന് അവതരിപ്പിച്ചത്. കാര്യങ്ങൾ ശ്രദ്ധാ പൂർവം കേട്ട മന്ത്രി തന്റെയും പിഎയുടെയും ഫോൺ നമ്പറുകൾ ജനപ്രതിനിധികൾക്കു കൈമാറുകയും അപേക്ഷ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. വില്വാദ്രിനാഥ ക്ഷേത്രവും പഞ്ചായത്ത് ഓഫിസും സന്ദർശിച്ച ശേഷമാണു മന്ത്രി മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.