ADVERTISEMENT

തൃശൂർ ∙ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിൽ അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം തുറന്നു.   സ്പിരിറ്റ്, മദ്യം, ലഹരിമരുന്ന്,  കള്ളക്കടത്ത്, വ്യാജ മദ്യനിർമാണം, വിതരണം എന്നിവ തടയുന്നതിനായി താലൂക്ക് തലത്തിൽ എക്‌സൈസ് സർക്കിൾ ഓഫിസുകളിലും കൺട്രോൾ റൂമുകൾ ഒരുക്കിയിട്ടുണ്ട്.

അനധികൃത സ്പിരിറ്റ് സംസ്ഥാനത്തേയ്ക്കു കടത്തുന്നതും കൈകാര്യം ചെയ്യുന്നതും ശ്രദ്ധയിൽപെട്ടാൽ കൺട്രോൾ റൂമിൽ അറിയിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്നും അറിയിക്കുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എസ്.ഷാനവാസ് അറിയിച്ചു.സ്റ്റേറ്റ് കൺട്രോൾ റൂം നമ്പർ 0471 2332073, ജില്ലാ കൺട്രോൾ റൂം 0487 2361237, തൃശൂർ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ 9447178060, അസി.എക്‌സൈസ് കമ്മിഷണർ 9496002868, എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഓഫിസ് 9400069582, സർക്കിൾ ഓഫിസ് തൃശൂർ 0487 2327020, ഇരിങ്ങാലക്കുട 0480 2832800, വടക്കാഞ്ചേരി 04884 232407, വാടാനപ്പള്ളി 0487 2290005, കൊടുങ്ങല്ലൂർ 0480 28093390.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com