ചാലക്കുടിയിലെ വീട്ടിൽ 60കാരന്റെ മൃതദേഹം അഴുകിയ നിലയിൽ
Mail This Article
×
ചാലക്കുടി ∙ ഒറ്റയ്ക്കു താമസിച്ചിരുന്നയാളുടെ മൃതദേഹം വീട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തി. റെയിൽവേ ഗേറ്റിനു സമീപം കുറ്റിലപ്പടി സ്വപ്ന ഭവനത്തിൽ ബാബുവിനെയാണു (60) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു 4 ദിവസത്തെ പഴക്കമുണ്ടെന്നാണു കരുതുന്നതെന്നു പൊലീസ് അറിയിച്ചു.
വീട്ടിൽ നിന്നു ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. എസ്എച്ച്ഒ എം.കെ.സജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും രാസപരിശോധന വിഭാഗവും പരിശോധന നടത്തി. മൃതദേഹം ഇന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.