ADVERTISEMENT

കൊരട്ടി ∙ പതീറ്റാണ്ടുകളായി ഘടന നഷ്ടപ്പെട്ടു കിടക്കുന്ന  പാറക്കുളത്തിന്റെ നവീകരണം ആരംഭിച്ചു. പൊങ്ങം ബെസ്ലേഹം റോഡരികിലെ 22 സെന്റിൽ ജല സമൃദ്ധമായ ഈ കുളം അളന്നു തിരിച്ചെടുത്ത് ആഴം കൂട്ടി കെട്ടി സംരക്ഷിക്കാനാണ് പദ്ധതി. കൃഷിക്കും മേഖലയിലെ വരൾച്ച പരിഹരിക്കുന്നതിനും ഒരു പോലെ പ്രാധാന്യമുള്ള കുളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പഞ്ചായത്തംഗം പോൾസി ജിയോ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ ഫണ്ട് ലഭ്യമാക്കാനെടുത്ത ശ്രമങ്ങൾ ഫലം കണ്ടതോടെയാണ് നവീകരണത്തിനു വഴിയൊരുങ്ങിയത്.ജില്ലാ പഞ്ചായത്ത് ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. 

പെരേപ്പാടൻ ആന്റണി ബെന്നി, പൗലോസ് ജോൺസൺ, പൈനാടത്ത് ജോർജ് ജോജോ, മറ്റത്തി മംഗലക്കാടൻ വർഗീസ് റോയ്, വർഗീസ് റോജൻ എന്നിവർ നവീകരണ പദ്ധതിയ്ക്കായി സ്ഥലം വിട്ടു നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ നവീകരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്തംഗങ്ങളായ പോൾസി ജിയോ, വർഗീസ് പയ്യപ്പിള്ളി, മുൻ പഞ്ചായത്തംഗം വർഗീസ് പൈനാടത്ത്, ബെന്നി ആന്റണി, ജോൺസൺ പെരേപ്പാടൻ, രാജേഷ് മാരായി, തോമസ് മാടവന, സിബി തോമസ്, ഷാജു തോമസ്, സുകുമാരൻ ആലുവക്കാരൻ, ബീന ജോൺസൺ, മേരി തോമസ്, പീറ്റർ പൈനാടത്ത്, വിജയരാഘവ കർത്താ, ജോസ് തച്ചുപറമ്പിൽ, ടെസി ജോസ്, ജാഫർ ജാക്സൺ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com