ADVERTISEMENT

ഇരിങ്ങാലക്കുട∙ ചലച്ചിത്രതാരവും മുൻ എംപിയായിരുന്ന  ഇന്നസന്റിന്റെ ഓർമ ദിനത്തിൽ  സ്മരണാഞ്ജലിയർപ്പിക്കാൻ   കല്ലറയിൽ എത്തിയത് നിരവധി പേർ. ചാലക്കുടി എൽഡിഎഫ് സ്ഥാനാർഥി സി.രവീന്ദ്രനാഥ് ഇന്നസന്റിന്റെ ഭാര്യ ആലീസ്‍, മകൻ സോണറ്റ് മറ്റു കുടുംബാംഗങ്ങൾക്കൊപ്പം എത്തി കല്ലറയിൽ പുഷ്പാർച്ചന നടത്തി.  ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവരും കല്ലറയിൽ പുഷ്പാർച്ചന നടത്തി. മന്ത്രി ആർ ബിന്ദു, പി.കെ.ബിജു എന്നിവ് ഇന്നസന്റിന്റെ വീട്ടിൽ സന്ദർശനം നടത്തി അനുശോചനം അറിയിച്ചു.

ഇന്നസന്റ് ഗുരുവു സുഹൃത്തും: സത്യൻ അന്തിക്കാട്
ഇരിങ്ങാലക്കുട∙ഇന്നസന്റ്  തനിക്ക് ഒരേ സമയം ഗുരുവും സുഹൃത്തുമായിരുന്നു എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. നടനും മുൻ എംപിയുമായ ടി.വി.ഇന്നസന്റിന്റെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓർമകളിൽ ഇന്നസന്റ് സാംസ്കാരിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. അനുസ്മരണ സമ്മേളനം  ഇന്നസന്റിന്റെ ഭാര്യ ആലീസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. സോണറ്റ് ഇന്നസന്റ്, മുൻ എംഎൽഎ കെ.യു.അരുണൻ, ഇടവേള ബാബു, സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, പ്രേംലാൽ, വി.കെ.ശ്രീരാമൻ, അശോകൻ ചരുവിൽ, സിബി കെ.തോമസ്, ഗായത്രി വർഷ, സിജി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com