അഗ്നിരക്ഷാ സേനയ്ക്ക് 71 ഓഫിസർമാർകൂടി
Mail This Article
വിയ്യൂർ ∙ ഫയർ ആൻഡ് റസ്‌ക്യു സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 71 ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാർ (ഡ്രൈവർ) അഗ്നിരക്ഷാ സേനയുടെ ഭാഗമായി. അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഡയറക്ടർ ജനറൽ കെ.പത്മകുമാർ സല്യൂട്ട് സ്വീകരിച്ചു. അക്കാദമി അസി.ഡയറക്ടർ എ.എസ്.ജോഗി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഗ്നി സുരക്ഷ, ഫയർ ഫൈറ്റിങ്, ഇൻഡസ്ട്രിയൽ ഫയർ സേഫ്റ്റി, മൗണ്ടെയ്ൻ റസ്‌ക്യു, വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം, വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങളിലെ പ്രായോഗിക പരിശീലനമാണു നൽകിയത്.
പ്ലസ് ടു അടിസ്ഥാന യോഗ്യതയായ ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ (ഡ്രൈവർ) തസ്തികയിൽ 6 ബിരുദാനന്തര ബിരുദധാരികളും 25 ബിരുദധാരികളും 9 ബി.ടെക്, 6 ഡിപ്ലോമ, 4 ഐടിഐ യോഗ്യരായവരും ഉണ്ട്. ഡയറക്ടർ ടെക്നിക്കൽ എം.നൗഷാദ്, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ അരുൺ അൽഫോൺസ്, അക്കാദമി ഡയറക്ടർ എം.ജി.രാജേഷ്, അസി.ഡയറക്ടർമാരായ റെനി ലൂക്കോസ്, എസ്.എൽ.ദിലീപ് എന്നിവർ നേതൃത്വം നൽകി.