ADVERTISEMENT

അതിരപ്പിള്ളി ∙ വേനൽച്ചൂട് ശക്തമായതോടെ ചാലക്കുടിപ്പുഴയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. പുഴ അടുത്തുകാണുന്ന തുമ്പൂർമുഴി, ചിക്ലായി, വെറ്റിലപ്പാറ, പിള്ളപ്പാറ ഭാഗങ്ങളിലാണ് തിരക്കേറിയത്. പുഴയുടെ ആഴം കൂടിയ ഭാഗങ്ങളിൽ കുളിക്കാനിറങ്ങുന്നത് ജീവനു ഭീഷണിയാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുളിക്കാനിറങ്ങിയ നിരവധിപേരുടെ ജീവൻ നേരത്തെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവർ വേണ്ടത്ര സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് പറയുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഴുക്കിൽപ്പെട്ട 2 പേരാണ് നാട്ടുകാരുടെ ഇടപെടൽ മൂലം രക്ഷപ്പെട്ടത്. പുഴയിലെ വിജനമായ മേഖലയിൽ കുളിക്കാനിറങ്ങുന്നതും അപകടങ്ങൾക്കിടയാക്കും. ചൂട് അസ്സഹനീയമായതോടെ രാത്രിയും പുഴയിൽനിന്ന് ആളൊഴിയുന്നില്ല. പുഴയിലെ തുരുത്തുകളിൽ മേയാനിറങ്ങുന്ന കാട്ടാനകളും പുഴയിൽ കുളിക്കാനിറങ്ങുന്നവർക്ക് കടുത്ത ഭീഷണിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com