ADVERTISEMENT

പുൽപള്ളി ∙ തീരഭൂമിക്കു വേണ്ടി കടലിന്റെ മക്കളും കിടപ്പാടത്തിനായി വയനാട്ടിലെ ഗോത്രസമൂഹവും നടത്തുന്ന പോരാട്ടങ്ങൾ ഒന്നു തന്നെയെന്നു മരിയനാട് സമരഭൂമിയിൽ നടന്ന ഭൂസമര ഐക്യദാർഡ്യ കൺവൻഷൻ അഭിപ്രായപ്പെട്ടു. ഗോത്രജനങ്ങൾക്ക് അവകാശപ്പെട്ട മരിയനാട് എസ്റ്റേറ്റിലെ ഭൂമിക്കു വേണ്ടി കുടിൽ കെട്ടി നടത്തുന്ന സമരം 75 ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ സംവിധാനം നടപടിയെടുക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. മഴയും വന്യമൃഗങ്ങളുമുണ്ടാക്കുന്ന കെടുതി അതിജീവിച്ചാണ് 400 ൽപരം കുടുംബങ്ങൾ കുടിൽ കെട്ടി സമരം നടത്തുന്നത്.

കാടിന്റെയും കടലിന്റെയും മക്കൾ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടമാണു നടത്തുന്നതെന്നും ഈ സമരങ്ങൾ കേരള സമൂഹം ഏകമനസ്സോടെ ഏറ്റെടുക്കണമെന്നും തീരഭൂസംരക്ഷണ വേദി സംസ്ഥാന ചെയർപേഴ്സൺ മാഗ്ലിൻ ഫിലോമിന അഭിപ്രായപ്പെട്ടു. സുപ്രിംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും ഗോത്രവിഭാഗത്തിനായി നീക്കിവച്ച മരിയനാട് ഉള്‍പ്പെടെയുള്ള തോട്ടഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഈ അനാസ്ഥയ്ക്കെതിരെ സമരം ശക്തമാക്കാനും തീരുമാനിച്ചു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാട്ടിലെ ജനപ്രതിനിധികളും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബി.വി.ബോളൻ അധ്യക്ഷത വഹിച്ചു. എം.ഗീതാനന്ദൻ, ടി.എൻ.സന്തോഷ്, കെ.പി.പ്രകാശൻ, വൈഷ്ണവി, എം.അയ്യപ്പൻ, ബാബു എല്ലക്കൊല്ലി, എ.ചന്തുണ്ണി, കെ.കെ.ദാമോദരന്‍, വിനോദ് ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com