ADVERTISEMENT

മെഡിക്കൽ ഓഫിസർ നിയമനം: കൽപറ്റ ∙ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം 2022 ഏപ്രിൽ 1ന് 65 കവിയരുത്.  അപേക്ഷ 10ന് വൈകിട്ട് 4നകം കൽപറ്റയിലെ നാഷനൽ ഹെൽത്ത് മിഷൻ ഓഫിസിൽ ലഭിക്കണം. 04936 202771.

പിഎസ്​സി പരിശീലനം:  കൂടിക്കാഴ്ച നാളെ

മാനന്തവാടി ∙ താലൂക്കിലെ പട്ടികവർഗ ഉദ്യോഗാർഥികൾക്കുളള പിഎസ്​സി   പരിശീലനാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10 ന് മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ. 

ഗതാഗത നിയന്ത്രണം

ബത്തേരി∙ നൂൽപുഴ പഞ്ചായത്തിൽ ഓടപ്പള്ളം– വള്ളുവാടി റോഡിൽ വടക്കനാട് കവല മുതൽ വള്ളുവാടി വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഗതാഗത നിരോധനം

പൊഴുതന ∙ മേൽമുറി- സേട്ടുക്കുന്ന് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതം 17 വരെ നിരോധിച്ചു.  

അദാലത്ത് 16ന് 

കൽപറ്റ ∙  സംസ്ഥാന പട്ടികജാതി പട്ടികവർഗ ഗോത്രവർഗ കമ്മിഷൻ  16ന് രാവിലെ 10.30 മുതൽ കലക്ടറേറ്റ് എപിജെ ഹാളിൽ അദാലത്ത് നടത്തും. കമ്മിഷൻ മുൻപാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളിലെ പരാതി തീർപ്പാക്കും. പുതിയ പരാതികളും സ്വീകരിക്കും.

കോളേരി ക്ഷേത്രം ശിവരാത്രി ഉത്സവം 12ന് തുടങ്ങും 

കൽപറ്റ ∙ കോളേരി ശ്രീനാരായണ ഷൺമുഖ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 12 മുതൽ 18 വരെ നടക്കും. 12ന് രാവിലെ 5 മുതൽ പള്ളിയുണർത്തൽ, നിർമാല്യ ദർശനം, അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷഃപൂജ, പുരാണ പാരായണം, പഞ്ചവിംശതി കലശം, ഉച്ചപൂജ, വൈകിട്ട് 6.15ന് ദീപാരാധന. രാത്രി 7.30നും 8നും മധ്യേ കൊടിയേറ്റ്. തുടർന്നു കൊടിമര ചുവട്ടിൽ പറ നിറയ്ക്കൽ വഴിപാട്, മുളപൂജ, അത്താഴപൂജ.

13ന് രാവിലെ 10ന് കലശാഭിഷേകം, വൈകിട്ട് കാഴ്ച ശീവേലി, രാത്രി 7ന് കളമെഴുത്തും പാട്ടും, തുടർന്നു ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളിപ്പ്. 14ന് ക്ഷേത്രചടങ്ങുകൾക്കു പുറമേ രാത്രി 9 മുതൽ പ്രാദേശിക കലാപരിപാടികൾ. 15ന് രാവിലെ 9ന് നവകം, പഞ്ചഗവ്യം, 10ന് കലശാഭിഷേകം, വൈകിട്ട് 6ന് കാഴ്ച ശീവേലി, രാത്രി 7.30ന് അത്താഴപൂജ, തുടർന്ന് രാത്രി 8.30ന് ഗാനമേള. 

16ന് ക്ഷേത്രചടങ്ങുകൾക്കു പുറമേ രാത്രി 8.30ന് മെഗാഷോ, ഗാനമേള. 17ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം തുടങ്ങിയവയ്ക്കു ശേഷം രാത്രി 8.30ന് കലാപരിപാടികൾ, തുടർന്ന് പള്ളിവേട്ട. 18ന് രാവിലെ 6ന് പള്ളിയുണർത്തൽ, 6.30ന് ഗണപതിഹോമം, 7നു ഉഷപൂജ, 10ന് പഞ്ചാരിമേളം

11നു ഉച്ചപൂജ. രാത്രി 7ന് വിവിധ ദേശങ്ങളിൽ നിന്നു വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്കു താലപ്പൊലി ഘോഷയാത്ര നടക്കുമെന്ന് പ്രസിഡന്റ്  കെ.ജി. സിബിൽ, സെക്രട്ടറി മോഹനൻ ഇടമനക്കുളം എന്നിവർ അറിയിച്ചു. തുടർന്ന് ആകാശവിസ്മയം. രാത്രി 11.30ന് ഗാനമേള, പുലർച്ചെ 2ന് നാടൻപാട്ട്, 6 മുതൽ നരസിപ്പുഴയുടെ തീരത്ത് പിതൃബലി തർപണം.

പാക്കംകോട്ട ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ 17 മുതൽ

പുൽപള്ളി ∙ വനമധ്യത്തിലെ ചെറിയമലയിൽ ഐതീഹ്യപ്പെരുമ നിറഞ്ഞ പാക്കംകോട്ട ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവം 17 മുതൽ 22 വരെ നടക്കും.17ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ. 18ന് രാവിലെ ഗണപതിഹോമവും വിവിധ ചടങ്ങുകളും. വൈകിട്ട് ബിംബപരിഗ്രഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ. ദേവപ്രതിഷ്ഠയും കലശാഭിഷേകവുമടക്കമുള്ള ചടങ്ങുകൾ 22ന് രാവിലെ നടക്കും. 

വിവിധ ദേശങ്ങളിലെ ഗോത്രസമുദായക്കാർ ഏറെ പ്രാധാന്യത്തോടെയാണ് പാക്കം കോട്ട‌യിൽ ഉൽസവം നടത്തുന്നത്. എല്ലാ ദിവസവും അന്നദാനമുൾപ്പെടെയുള്ളവ നടത്താനും ആഘോഷകമ്മിറ്റി തീരുമാനിച്ചു. വേണു ചെറിയമല അധ്യക്ഷത വഹിച്ചു. വി.സി.രാധാകൃഷ്ണൻ, രാജു ചെറിയമല, ഇല്യമ്പത്ത് കുഞ്ഞൻ, രാജേഷ് പാക്കം എന്നിവർ പ്രസംഗിച്ചു.

വട്ടത്താനി ക്ഷേത്രം ഉത്സവം  13 മുതൽ

കോളേരി ∙  വട്ടത്താനി  മഹാവിഷ്ണു ക്ഷേത്രം ഉത്സവവും ദേവീ ക്ഷേത്ര തിറയും 13 മുതൽ 15 വരെ ആഘോഷിക്കും.  13ന് വിശേഷാൽ പൂജകൾക്കു പുറമെ ഉച്ചയ്ക്ക് ഒന്നിനും രാത്രി 8.3‌0 അന്നദാനം. 14ന് ഒന്നിന് അന്നദാനം, രാത്രി 10ന് വെള്ളാട്ട്, 11ന് നാടൻപാട്ട്. 15ന് വിവിധ തിറകൾ.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com