പ്രാദേശിക വികസനത്തിന് അധികാര കേന്ദ്രീകരണം വെല്ലുവിളി: രാഹുൽ ഗാന്ധി

HIGHLIGHTS
  • യുഡിഎഫിന്റെ തദ്ദേശ ജനപ്രതിനിധികളുമായി രാഹുൽ ചർച്ച നടത്തി
വയനാട് മുട്ടിലിൽ ബെംഗളൂരു കേരള സമാജം സാന്ത്വന ഭവനം പദ്ധതി ഉദ്ഘാടന ചടങ്ങിനായി തിരി തെളിക്കാനുള്ള ശ്രമത്തിനിടെ സമാജം സെക്രട്ടറി റെജികുമാറിന്റെ കൈകളിൽ നിന്ന് തെറിച്ചു പോയ തീപ്പെട്ടിക്കൊള്ളി വേദിയിൽ നിന്നിറങ്ങിയെടുക്കുന്ന രാഹുൽ ഗാന്ധി എംപി. ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ടി. സിദ്ദീഖ് എംഎൽഎ, സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, കെ.സി വേണുഗോപാൽ എംപി, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ എന്നിവർ സമീപം ചിത്രം: മനോരമ

SHARE

കൽപറ്റ∙ അധികാരം ചില സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുന്നതാണു പ്രാദേശിക വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളിയെന്നു രാഹുൽ ഗാന്ധി എംപി. പഞ്ചായത്ത് രാജ് നടപ്പാക്കിയിട്ടും പഞ്ചായത്തുകൾക്കു പൂർണമായും അധികാരം ലഭിച്ചിട്ടില്ല. പദ്ധതികളുടെ രൂപീകരണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തമില്ലെങ്കിൽ അവ കാര്യക്ഷമമാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ജില്ലയിലെ യുഡിഎഫ് തദ്ദേശ ജനപ്രതിനിധികളുടെ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ അധികാരം പ്രധാനമന്ത്രിയുടെ ഓഫിസിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇന്ത്യ പോലെ വലിയൊരു രാജ്യത്തിന് അധികാര വികേന്ദ്രീകരണത്തിലൂടെ മാത്രമേ മുന്നോട്ടു പോകാനാകൂവെന്നും രാഹുൽ പറഞ്ഞു. തദ്ദേശ ജനപ്രതിനിധികളുമായി ഒരു മണിക്കൂറോളം ചർച്ച നടത്തിയ രാഹുൽ, അവർ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾക്കു മറുപടി നൽകി. കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികൾ ജനങ്ങൾക്കിടയിൽ നിന്നു രൂപപ്പെട്ടവയാണെന്നും രാഹുൽ പറഞ്ഞു.

എന്നാൽ ബിജെപി സർക്കാരിന്റെ പദ്ധതികൾ ഉദ്യോഗസ്ഥർ രൂപപ്പെടുത്തുന്നവയാണ്. നോട്ടുനിരോധനം പ്രധാനമന്ത്രിയുടെ മനസ്സിൽ രൂപം കൊണ്ട പദ്ധതിയാണെന്നും രാഹുൽ പറഞ്ഞു. ബെംഗളൂരു കേരള സമാജം നിർമിച്ച 14 വീടുകളുടെ താക്കോൽദാനവും ഫാത്തിമമാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി സമാപനത്തിന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിച്ചു. വൈകിട്ടു ഡൽഹിക്കു മടങ്ങി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA