പുലി ക്യാമറയുടെ പിടിയിൽ

പൊഴുതന അച്ചൂർ നാലാം ഡിവിഷനിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞപ്പോൾ.
SHARE

പൊഴുതന∙ അച്ചൂർ എസ്റ്റേറ്റ് നാലാം നമ്പർ ഡിവിഷനിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം ലഭിച്ചു. പുലി സാന്നിധ്യം പതിവായ ഇവിടെ ദിവസങ്ങൾക്കിടെ ക്ഷീരകർഷകൻ ഇല്ലത്തുവളപ്പിൽ റസാഖിന്റെ 2 പശുക്കുട്ടികൾ ആക്രണത്തിന് ഇരയായി. അവയിൽ‍ ഒന്നു ചത്തു. മറ്റൊന്നിനു പരുക്കേറ്റു. എസ്റ്റേറ്റ് പാടികളില്‍ അടക്കം ജനം തിങ്ങിപ്പാർക്കുന്ന ഇവിടെ പുലിയുടെ സാന്നിധ്യം പതിവായത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.  കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ പശു ചത്തതിനെ തുടർന്ന് ഇവിടെ സ്ഥാപിച്ച ക്യാമറയിലാണു പുലിയുടെ ചിത്രം പതിഞ്ഞത്. ഇതോടെ കൂട് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി. ഈ ആവശ്യം ഉന്നയിച്ചു ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി വനപാലകർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS