വയനാട് ജില്ലയിൽ ഇന്ന് (30-03-2023); അറിയാൻ, ഓർക്കാൻ

wayanad
SHARE

യുവജന കമ്മിഷൻ ജോബ് ഫെസ്റ്റ് നാളെ കൽപറ്റയിൽ ; കൽപറ്റ ∙  സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് നാളെ കൽപറ്റ എച്ച്ഐഎംയുപി സ്കൂളിൽ. രാവിലെ 10 മുതലാണ് തൊഴിൽ മേള. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിക്കുന്ന മേളയിൽ 18 നും 40 നും

ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. 50 ൽ അധികം സ്ഥാപനങ്ങളാണ് ജോബ് ഫെസ്റ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖേന മേളയിൽ അപേക്ഷിക്കാം. അപേക്ഷിക്കാൻ കഴിയാത്തവർക്ക് നേരിട്ടെത്തി സ്പോട്ട് റജിസ്ട്രേഷനും ചെയ്യാം. ‌79075 65474.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി ∙ താലൂക്കിലെ ഏപ്രിൽ മാസത്തെ വികസന സമിതി യോഗം ഏപ്രിൽ 1 ന് രാവിലെ 10.30 ന്  പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടക്കും.  

ലാബ് ടെക്നിഷ്യൻ നിയമനം

കൽപറ്റ ∙ ഹോമിയോപ്പതി വകുപ്പിൽ ലാബ് ടെക്നിഷ്യൻ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA