പഞ്ചായത്ത് യോഗത്തിൽ കോൺഗ്രസ് കയ്യാങ്കളി, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു

തവിഞ്ഞാൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടെ കോൺഗ്രസ് അംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളി.
SHARE

മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ പരസ്യമായി ഏറ്റുമുട്ടി. ഇതിന്റെ ദൃശ്യങ്ങൾ ഞൊടിയിടയിൽ സമൂഹമാധ്യമങ്ങളിലൂടെ നാടാകെ പ്രചരിച്ചു. കോൺഗ്രസ് തലപ്പുഴ മണ്ഡലം മുൻ പ്രസിഡന്റായ ജോസ് പാറക്കലും സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ജോണി മറ്റത്തിലാനിയുമാണ് ഏറ്റുമുട്ടിയത്. കുഞ്ഞുവീട് എന്ന സ്ഥലത്തെ കലുങ്ക് നിർമാണത്തിനായി പഞ്ചായത്ത് അനുവദിച്ച തുക സംബന്ധിച്ച വാക്കുതർക്കമാണ്  കയ്യാങ്കളിയിൽ എത്തിയത്.

ഇരുവരെയും മറ്റ് അംഗങ്ങൾ പിടിച്ചു മാറ്റുകയായിരുന്നു. ഇരുവരും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.  ഇടതുപക്ഷത്തെ  അംഗങ്ങൾ മൊബൈൽ ഫോണിൽ ഇൗ  ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസിലെ തർക്കം മറനീക്കി പുറത്തുവന്നത്. ഏതാനും മാസം മുൻപ് യോഗത്തിനിടെ കോൺഗ്രസ്–ലീഗ് അംഗങ്ങൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇന്നലെ നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും പ്രശ്നം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതായും പ്രസിഡന്റ് എൽസി ജോയി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS