യുവാവിന്റെ മരണത്തിനു കാരണം ചികിത്സപ്പിഴവെന്ന് ആരോപണം
Mail This Article
×
പുൽപള്ളി ∙ സ്വയം കാറോടിച്ച് ആശുപത്രിയിലെത്തിയ യുവാവ് മണിക്കൂറുകൾക്കകം മരണപ്പെട്ടത് ആശുപത്രിയിലെ ചികിത്സപ്പിഴവ് മൂലമാണെന്നു ബന്ധുക്കളും നാട്ടുകാരും. വിട്ടുമാറാത്ത ജലദോഷത്തിനു കാരണമായി മൂക്കിലുണ്ടായ തടിപ്പ് നീക്കം ചെയ്യുന്നതിനുള്ള ചെറിയ ശസ്ത്രക്രിയയ്ക്ക് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ശശിമല ചോലിക്കര സ്റ്റെഫി(27)നാണ് ആശുപത്രിയിൽ മരിച്ചത്. കൽപറ്റയിലെ സ്വകാര്യ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന യുവാവ് രാവിലെ ഓഫിസിലെത്തി 5 ദിവസത്തെ അവധിയപേക്ഷ നൽകിയാണ് ആശുപത്രിയിലേക്ക് തിരിച്ചത്. ശസ്ത്രക്രിയയ്ക്കുള്ള വസ്ത്രം ധരിച്ച ഫോട്ടോ സ്റ്റെബിൻ സുഹൃത്തുക്കൾക്ക് അയച്ചു നൽകിയിരുന്നു. ഒരു പ്രശ്നവുമില്ലെന്ന സന്ദേശവും.അനസ്തീസിയ നൽകിയതിനു ശേഷം യുവാവിന്റെ നില ഗുരുതരമായി. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും സന്ധ്യയോടെ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.