ADVERTISEMENT

കൽപറ്റ ∙ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്  അബ്കാരി /എൻഡിപിഎസ് മേഖലയിൽ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്  ജില്ലയിൽ എക്സൈസ് കൺട്രോൾ റൂം തുറന്നു. കൽപറ്റയിൽ വയനാട് എക്സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം . അബ്കാരി/ എൻഡിപിഎസ് എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദനം, വിൽപന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും, സന്നദ്ധ സംഘടനകൾക്കും കൺട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലും, ടോൾഫ്രീ നമ്പറായ 1800 425 2848 ലും വിളിച്ചറിയിക്കാം.  ജില്ലയിലെ എക്സൈസ് ഓഫിസുകളിലും പരാതികൾ അറിയിക്കാം. 
കൽപറ്റ - 04936 288215, 04936 208230, 04936 202219, മാനന്തവാടി- 04935- 293923, 240012,  ബത്തേരി - 04936 227227,248190. സ്പെഷൽ സ്‌ക്വാഡ്, മീനങ്ങാടി - 04936 246180.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com