പാതയോരം മലർവാടിയാക്കാൻ പഴശ്ശിനഗറിൽ പൂപ്പാത പദ്ധതി
Mail This Article
മാനന്തവാടി ∙ കാടു പിടിച്ചു കിടന്ന പാതയോരത്ത് ജനകീയ പങ്കാളിത്തത്തോടെ മലർവാടി തീർക്കാൻ 'പൂപ്പാത ' പദ്ധതിയുമായി പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ. മാനന്തവാടി -കല്ലോടി റോഡിൽ പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ പരിധിയിൽ വരുന്ന കൊണിയൻ മുക്ക് മുതൽ പന്നിച്ചാൽ വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും പൂച്ചെടികൾ നട്ടു പരിപാലിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിവേദനം നൽകി പാതയോരത്തെ കാട് വെട്ടിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കിയ ശേഷമാണ് ചെടികൾ നട്ടത്.
സംസ്ഥാന ജൈവവൈവിധ്യ അവാർഡ് ജേതാവ് പി.ജെ. മാനുവൽ ഉദ്ഘാടനം നിർവഹിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. വാണി ദാസ് അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സി.സി. സുജാത, ഗിരിജ സുധാകരൻ, റസിഡന്റ് അസോസിയേഷൻ സെക്രട്ടറി എം.കെ. അനിൽകുമാർ, ട്രഷറർ കെ.എം. രാജു, കെ.പി. സീനത്ത്, എം.കെ. ശ്രീവത്സൻ, കെ.പി. യൂസഫ്, കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.