ADVERTISEMENT

മാനന്തവാടി∙ തണ്ണീര്‍ കൊമ്പന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി മാനന്തവാടി നഗരസഭ. കാട്ടാന മനുഷ്യന്റെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തിയിട്ടില്ല. നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലായാണ് കാട്ടാനയെ പിടിച്ചുകൊണ്ടു പോകാനുള്ള നടപടികള്‍ സ്വീകരിച്ചത്. മാനന്തവാടിയില്‍ നിന്നും വാഹനത്തില്‍ കൊണ്ടു പോകുമ്പോള്‍ ആന പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് ബോധ്യപ്പെട്ടതാണ്.

ബന്ദിപ്പുരില്‍ ആകസ്മികമായി നടന്ന മരണത്തില്‍ ‌അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി നഗരസഭ വ്യക്തമാക്കി.  വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പ്രമേയം അവതരിപ്പിച്ചു. ചെയര്‍പേഴ്സൻ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com