ADVERTISEMENT

കൽപറ്റ ∙ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ 6,21,880 വോട്ടർമാർ. 14,812 പേരാണു പുതുതായി പേര് ചേർത്തത്. ആകെ വോട്ടർമാരിൽ 3,04,838 പുരുഷൻമാരും 3,17,041 സ്ത്രീകളും ഒരു ട്രാൻസ്‌ജൻഡർ വോട്ടറുമാണുള്ളത്. മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ 1,97,153, ബത്തേരിയിൽ 1,07,674, കൽപറ്റയിൽ 2,04,451 വോട്ടർമാരുമാണുള്ളത്. 2024 ജനുവരി 1ന് 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണു വോട്ടർ പട്ടിക തയാറാക്കിയത്.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 5,94,177 ആണ്.അന്തിമ വോട്ടർ പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു സൗജന്യമായി ലഭിക്കും. പൊതുജനങ്ങൾക്ക് താലൂക്ക്, വില്ലേജ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ബൂത്ത് ലവൽ ഓഫിസർമാർ മുഖേന വോട്ടർ പട്ടിക പരിശോധിക്കാം. അന്തിമ പട്ടികയിൽ പേര് ചേർക്കാത്തവർക്കു നാമനിർദേശ പത്രിക സമർപ്പണ തീയതി വരെ അപേക്ഷിക്കാം. 2024 മാർച്ചിൽ 18 വയസ്സ് പൂർത്തിയാകുന്നവർക്ക് ഓൺലൈനായി അപേക്ഷ നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com