ADVERTISEMENT

മാനന്തവാടി ∙ തണ്ണീർക്കൊമ്പന് മയക്കുവെടിയേറ്റതിനു സമീപത്തെ വാഴക്കൃഷി നശിച്ച സംഭവത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി തുടങ്ങി. 2ന് രാവിലെ മുതൽ കൊമ്പൻ തമ്പടിച്ചത് ടൗണിന് നടുവിലുള്ള വയലിലാണ്. പടയൻ ഷാജി, രാജൻ പുത്തൻപുരയിൽ, തേക്കുംകുടി മത്തായി എന്നീ കർഷകരുടെ കൃഷിയാണ് നശിച്ചത്. 

  കഴിഞ്ഞ ദിവസം വനപാലകർ കൃഷിയിടം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും ഇവിടെ എത്തിയിരുന്നു. പാണ്ടിക്കടവ് സ്വദേശി രാജൻ പുത്തൻപുരയിലിന്റെ 175 വാഴകളാണ് നശിച്ചത്.  ഫീൽഡ് പരിശോധന പൂർത്തിയാക്കിയെന്നും സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള നഷ്ടപരിഹാരം കൃഷി നശിച്ചവർക്ക് നൽകുമെന്നും മാനന്തവാടി റേഞ്ച് ഓഫിസർ രമ്യാ രാഘവൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com