ADVERTISEMENT

ബത്തേരി∙ സർവകക്ഷി യോഗത്തിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രിമാർ പറഞ്ഞു. ആവാസ വ്യവസ്ഥയുടെ പുനഃക്രമീകരണം, നഷ്ടപരിഹാരം വർധിപ്പിക്കൽ, സംസ്ഥാനാന്തര ഏകോപനം എന്നിവ നടപ്പാക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎയും, യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കണമെന്നും നോഡൽ ഓഫിസർ വഴി തയാറാക്കിയ മാസ്റ്റർ പ്ലാൻ എവിടെയെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാൻ പാടില്ലെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. കാടിനെയും നാടിനെയും വേർതിരിക്കാൻ ജനകീയവും ശാസ്ത്രീയവും പ്രായോഗികവുമായ സംവിധാനം ഉണ്ടാകണമെന്ന് അഭിപ്രായമുണ്ടായി. നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നും വർധിപ്പിക്കണമെന്നും ആവശ്യമുയർന്നു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല കോർ കമ്മിറ്റികളും ജാഗ്രതാ സമിതികളും രൂപീകരിക്കണം. വനാതിർത്തികളിൽ വെളിച്ച സംവിധാനം, സെന്ന ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങളുടെ പുനരുപയോഗം, തേക്ക്, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ മരങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വനം നട്ടുപിടിപ്പിക്കൽ, വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് ശാസ്ത്രീയ പഠനം, റബർ ബുള്ളറ്റ് ഉപയോഗിക്കാൻ അനുവാദം, വനനിയമ പരിഷ്കരണം, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു. മന്ത്രിമാർക്കും എംഎൽഎമാർക്കും പുറമേ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.ഗഗാറിൻ, സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു, കെ.ജെ. ദേവസ്യ, പി.എം. ജോയി, കെ.എസ്. സ്കറിയ, ഇബ്രാഹിം, ടി.എസ്. ജോർജ്. ബെന്നി കുറുമ്പാലക്കാട്ട്,ബഞ്ചമിന് ഈശോ, സി. ശിവരാമൻ, ഷാജി ചെറിയാൻ, രഞ്ജിത്ത്, അമീർ, ചന്തു തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com