ADVERTISEMENT

അമ്പലവയൽ ∙ ബവ്റിജസ് ഔട്‌ലെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസ്സൽ നൽകിയ അപേക്ഷയ്ക്ക് യോജ്യമായ കെട്ടിടം ലഭ്യമായാൽ അപേക്ഷ പരിഗണിക്കുമെന്ന് എക്സൈസ് വകുപ്പിന്റെ മറുപടി. വാഴവറ്റ, കാരാപ്പുഴ പ്രദേശത്ത് ബവ്റിജസ് ഒ‍ൗട്ട്ലെറ്റ് സ്ഥാപിക്കണെമെന്ന് വാഴവറ്റ തെ‍ാട്ടിയിൽ ടി.കെ. പോൾ ആണ് അപേക്ഷ നൽകിയത്. വാഴവറ്റ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വാഴവറ്റയിലോ അബ്കാരി ചട്ടങ്ങൾക്ക് യോജ്യമായ കെട്ടിടം ലഭ്യമാകുന്ന മുറയ്ക്ക് അപേക്ഷ പരിഗണിക്കും. 

മുൻപ് അബ്കാരി നയങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ 68 ചില്ലറ വിൽപനശാലകൾ അതതിടങ്ങളിലോ അതേ താലൂക്കിലോ തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എക്സൈസ് കമ്മിഷണർക്ക് വേണ്ടി ഡപ്യൂട്ടി എക്സൈസ് കമ്മിഷണറാണ് പരാതിക്ക് മറുപടി നൽകിയത്. അപേക്ഷയുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി അടുത്ത ദിവസം പോളിനെ എക്സൈസ് ഒ‍ാഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com