ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ്, അതും കാഴ്ചക്കുറവിനെ അതിജീവിച്ച്, കയ്യടി!
Mail This Article
×
സിവിൽ സർവീസിൽ കോഴിക്കോട് കോവൂർ രാജം കെ. നായർ റോഡിൽ അതീത് സജീവൻ 737–ാം റാങ്ക് നേടി. കാഴ്ച വെല്ലുവിളിയെ അതിജീവിച്ചാണ് സിവിൽ സർവീസിലെ ആദ്യ ശ്രമത്തിൽ തന്നെ അതീത് സജീവൻ 737–ാം റാങ്ക് നേടിയത്. ദൂരക്കാഴ്ച കുറവായ അതീത് പവർ ഗ്ലാസിന്റെ സഹായത്തോടെയാണ് പഠിച്ചത്.
ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നു 12–ാം ക്ലാസ് പാസായ ശേഷം ബംഗളൂരുവിലെ നാഷനൽ ലോ സ്കൂളിൽ നിന്ന് ബിഎ എൽഎൽബി നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്.
കൊടുങ്ങല്ലൂരിൽ അഭിഭാഷകനായ കെ.പി.സജീവന്റെയും മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ചാന്ദ്നിയുടെയും ഏക മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.