ADVERTISEMENT

തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് പഠനശേഷം ബെംഗളൂരു ഇൻഫോസിസിലായിരുന്നു ജോസഫ് ജോർജിന്റെ കരിയറിന്റെ തുടക്കം. പോരാ, പഠനം തുടരണമെന്നു ജോസഫിനു തോന്നി. അങ്ങനെ യുകെയിലേക്ക്. അതായിരുന്നു വഴിത്തിരിവ്.

Read Also : 65 ലക്ഷം രൂപയുടെ ഫുൾ ബ്രൈറ്റ് മാസ്റ്റേഴ്സ് സ്കോളർഷിപ് നേടി ഡോ. നവീൻ

ഇന്നു 38–ാം വയസ്സിൽ യുകെയിൽ ഡേറ്റാ അനലിറ്റിക്സ് രംഗത്തെ എണ്ണപ്പെട്ടവരിലൊരാളാണ് ജോസഫ്. പ്രമുഖ ഡേറ്റാ കൺസൽറ്റൻസി സ്ഥാപനമായ ഡഫ്റെയ്നിന്റെ (Dufrain) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. ഡേറ്റാ അനലിറ്റിക്സ് രംഗത്ത് യുകെയിലെ ഏറ്റവും പ്രമുഖരായ 100 പേരിലൊരാളായി ‘ഡേറ്റാഐക്യു’ പവർ ലിസ്റ്റിൽ ഇടംപിടിച്ച ആദ്യ മലയാളി.

 

ഇൻഫോസിസിലെ ജോലി വിട്ട ജോസഫ് ബാങ്കിങ്ങിലും മാനേജ്മെന്റ് അക്കൗണ്ടൻസിയിലുമാണ് ബിരുദാനന്തര ബിരുദമെടുത്തത്. ‘‘എൻജിനീയറിങ്ങിനുശേഷം ബാങ്കിങ്ങും കണക്കുമെല്ലാം കൂടിച്ചേർന്ന തികച്ചും വ്യത്യസ്തമായ ലോകത്താണ് എത്തിപ്പെട്ടത്. പക്ഷേ നമുക്ക് അസാധ്യമായൊന്നുമില്ല. ആവേശപൂർവമുള്ള പ്രയത്നമുണ്ടെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കുന്നതു കാണാം. അതാണ് എന്റെ ജീവിതത്തിലുമുണ്ടായത്’’– ജോസഫ് ജോർജ് പറയുന്നു.

പഠനശേഷം ഡിലോയ്റ്റ് കൺസൽറ്റിങ്ങിൽ എട്ടുകൊല്ലം. തുടർന്ന് ഡഫ്റെയ്നിലാകട്ടെ, ജോസഫിന്റെയും സ്ഥാപനത്തിന്റെയും വളർച്ച പരസ്പരപൂരകമായി. ടെക്നോളജി സൊല്യൂഷൻ, ഡേറ്റ അനലിറ്റിക്കൽ– ഡെലിവറി സർവീസസ്, ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ്, കൺസൽറ്റൻസി മേഖലകളിലെ പ്രമുഖ സ്ഥാപനമാണ് 2010ൽ സ്ഥാപിതമായ ഡഫ്റെയ്ൻ. 40 % വരെ വാർഷിക വളർച്ചാനിരക്ക്. ജോസഫ് ജോർജിന്റെ നേതൃത്വത്തിൽ 300 കോടിയിലേറെ രൂപയുടെ ഫണ്ടിങ്ങും കമ്പനിക്കു ലഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ബിസിനസ്–ഇൻവെസ്റ്റ്മെന്റ് രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്കു വഴിതുറക്കുമെന്നു ജോസഫ് പറയുന്നു.

 

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ എം.ജെ.ജോർജും സുമു ജോർജുമാണ് ജോസഫിന്റെ മാതാപിതാക്കൾ. ബാർട്ടൺ ഹില്ലിൽ തന്നെ പഠിച്ച ശാന്തി എലിസബത്താണ് ഭാര്യ. മകൻ എട്ടു വയസ്സുകാരൻ സേഖ് ജോർജ്.

 

Content Summary : Joseph George, CEO at Dufrain, Named in Prestigious Dataiq 100 List for 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com