50 ലക്ഷം രൂപയുടെ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് സ്വന്തമാക്കി ജി.എസ്.ഗോപീകൃഷ്ണൻ

HIGHLIGHTS
  • ഐഐടി ഖരഗ്പുർ സെന്റർ ഫോർ ഓഷ്യൻ, റിവർ, അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസ് വിഭാഗത്തിലെ ഗവേഷകനാണ്.
gopikrishnan-g-s
ജി.എസ്.ഗോപീകൃഷ്ണൻ
SHARE

ശാസ്താംകോട്ട ( കൊല്ലം)∙ പോരുവഴി സ്വദേശിയായ യുവ ഗവേഷകനു 50 ലക്ഷം രൂപയുടെ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്. ഐഐടി ഖരഗ്പുർ സെന്റർ ഫോർ ഓഷ്യൻ, റിവർ, അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസ് വിഭാഗത്തിലെ ഗവേഷകനായ ജി.എസ്.ഗോപീകൃഷ്ണനാ(24)ണ് നേട്ടം. 

70 ലക്ഷം രൂപയുടെ അരിസോന സർവകലാശാലസ്കോളർഷിപ് സ്വന്തമാക്കി ഹർഷ പ്രദീപ്

കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷത്തിലെ ഭൂസ്പർശന മണ്ഡലത്തിലെ ഓസോണ്‍ വ്യതിയാനങ്ങളെ പറ്റിയും അതുമൂലം മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും പഠിക്കുന്നതിനാണ് ഫെലോഷിപ് ലഭിച്ചത്.

പ്രഫ.ജയനാരായണന്‍ കുറ്റിപ്പുറത്തിനൊപ്പമാണ് ഗോപീകൃഷ്ണൻ ഗവേഷണം നടത്തുന്നത്. പോരുവഴി ഗവ.എച്ച്എസ്എസിലെ അധ്യാപകൻ അമ്പലത്തുംഭാഗം വിശാഖത്തിൽ ആർ.ജി.ഗോപാലകൃഷ്ണ പിള്ളയുടെയും പാലക്കാട് പട്ടാമ്പി ഗവ.ജനത എച്ച്എസ്എസ് അധ്യാപിക ശ്രീരേഖയുടെയും മകനാണ്. സഹോദരൻ ഗോകുൽ കൃഷ്ണൻ ഡിഎൽഡ് വിദ്യാർഥിയാണ്.

Content Summary : Success story of Prime Minister's Research Fellow Gopikrishnan G S

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA