പത്തനംതിട്ട ∙ യുകെ റിസർച് ആൻഡ് ഇന്നവേഷൻ മെഡിക്കൽ റിസർച് കൗൺസിലിന്റെ ഒരു കോടി രൂപയുടെ ഫെലോഷിപ് പത്തനംതിട്ട സ്വദേശി ഡോ. ക്രിസ്റ്റി സൂസൻ വർഗീസിന്. ബർമിങ്ങാം സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച് ഫെലോയാണ്.
Read Also : 1.36 കോടിയുടെ ഫെലോഷിപ് നേടി ഡോ. ദമരീസ്
ഹ്യൂമൻ പാപിലോമാ വൈറസ് ഇൻഫെക്‌ഷൻ എങ്ങനെ കാൻസറിനു കാരണമാകുന്നു എന്ന വിഷയത്തിലാണു ഗവേഷണം. കേംബ്രിജ്, ക്വീൻ മേരി, ലണ്ടൻ സർവകലാശാലകളുമായി ചേർന്ന് 3 വർഷം കൊണ്ടാണ് പൂർത്തിയാക്കുക.
മുൻ നാവികസേനാ ഉദ്യോഗസ്ഥൻ നീരേറ്റുപുറം ശ്രാമ്പിക്കൽ ഉഷസിൽ ചെറിയാൻ വർഗീസിന്റെയും മറിയാമ്മയുടെയും മകളാണ്. ഭർത്താവ്: അടൂർ ചിറക്കരോട്ട് ഡോ. കെ.കെ.അജു ജോൺ.
Content Summary : Dr. Christi Susan Varghese got a UK fellowship