ഫയർ വുമൺ: ഒന്നാംറാങ്ക് സ്വന്തമാക്കി ജോയ്‌സിയും അനുഷയും

HIGHLIGHTS
  • ഇംഗ്ലിഷ് ബിരുദധാരിയായ ജോയ്‌സി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുണ്ട്.
  • സുവോളജി ബിരുദധാരിയായ അനുഷ മലബാർ ദേവസ്വം തിരൂർ ഓഫിസിൽ എൽ ഡി ക്ലാർക്കായി ജോലി ചെയ്യുന്നു.
joicy-anusha
ജോയ്‌സി മരിയ സെബാസ്റ്റ്യൻ, കെ.അനുഷ
SHARE

ഫയർ വുമൺ തസ്തികയ്ക്ക് 14 ജില്ലയിലുമായി 2ലക്ഷത്തിലധികം ഉദ്യോഗാർഥികൾ അപേക്ഷ നൽകിയിരുന്നു. ഇതിൽ 1,57,637 പേരാണു കൺഫർമേഷൻ നൽകിയത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, കായികക്ഷമതാ പരീക്ഷ, നീന്തൽ പരീക്ഷ, സർട്ടിഫിക്കറ്റ്പരിശോധന എന്നിവയ്ക്കു ശേഷമാണു റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിച്ചത്. ഫയർ ഫുമൺ റാങ്ക് ലിസ്റ്റിൽ വയനാട് ജില്ലയിൽ ഒന്നാം റാങ്ക് ജോയ്‌സി മരിയ സെബാസ്റ്റ്യനും പാലക്കാട് ജില്ലയിൽ ഒന്നാം റാങ്ക് കെ.അനുഷയും നേടി.

Read Also : ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി ഫൗസിയ

വയനാട് ജില്ലയിൽ ഒന്നാം റാങ്ക് നേടി ജോയ്‌സി മരിയ സെബാസ്റ്റ്യൻ

ഇംഗ്ലിഷ് ബിരുദധാരിയായ ജോയ്‌സി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലും 10th ലെവൽ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച വിവിധ അർഹതാ ലിസ്റ്റുകളിലും ഉൾപ്പെട്ടിട്ടുണ്ട്. കൽപറ്റ എയ്സ് കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം. തൊഴിൽവീഥിയും പഠനത്തിന് ഉപയോഗിച്ചു. വയനാട് വാഴവറ്റ കാരാടിയിൽ ഹൗസിൽ കെ.ജി. സെബാസ്റ്റ്യന്റെയും എൽസിയുടെയും മകളാണ്.

പാലക്കാട് ജില്ലയിൽ ഒന്നാം റാങ്ക് നേടി  കെ.അനുഷ

സുവോളജി ബിരുദധാരിയായ അനുഷ മലബാർ ദേവസ്വം തിരൂർ ഓഫിസിൽ എൽ ഡി ക്ലാർക്കായി ജോലി ചെയ്യുന്നു. എൽഡിസി പാലക്കാട്, വനിതാ സിവിൽ പൊലീസ് ഓഫിസർ, വിഇഒ റാങ്ക് ലിസ്റ്റുകളിലും എസ്ഐ, സിവിൽ എക്സൈസ് ഓഫിസർ ഷോർട് ലിസ്റ്റിലും ഉൾ പ്പെട്ടിട്ടുണ്ട്. പാലക്കാട് കുനിശേരി മാടംപാറ ചെറുളിക്കളം വീട്ടിൽ എം.കൃഷ്ണന്റെയും കമലാക്ഷിയുടെയും മകളാണ്.

പ്രാഥമിക പരീക്ഷയ്ക്കുശേഷം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 14 ജില്ലയിലുമായി 9629പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. മെയിൻ പരീക്ഷ,കായികക്ഷമതാ പരീക്ഷ, നീന്തൽ പരീക്ഷ എന്നിവകൂടി നടത്തേണ്ടതിനാൽ പ്രാഥമിക പരീക്ഷയ്ക്കുശേഷം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ കുറച്ചു പേരെക്കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നെങ്കിലും പിഎസ്‌സി ഇതിനുതയാറായില്ല. നീന്തൽ പരീക്ഷയിൽ ഒട്ടേറെപ്പേർ പുറത്താകുകകൂടി ചെയ്തതോടെയാണ് റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ തീരെ കുറഞ്ഞത്.

Content Summary : Joicy and Anusha got first rank in the firewoman rank list

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS