ലക്ഷ്യമിട്ടത് ജെഇഇ അഡ്വാൻസ്ഡ്; ഒന്നല്ല, രണ്ടു റാങ്കിന്റെ ഒന്നാമനായി സഞ്ജയ്

HIGHLIGHTS
  • ജെഇഇ അഡ്വാൻസ്ഡ് ലക്ഷ്യമിട്ടാണു പഠനം നടത്തിയത്. മുൻവർഷങ്ങളിലെ ചോദ്യക്കടലാസുകൾ കൂടുതൽ ശ്രദ്ധിച്ചു.
  • ജെഇഇയെക്കാൾ സമയം കുറവാണു കേരള എൻട്രൻസിനും കുസാറ്റ് എൻട്രൻസിനും.
article4
സഞ്ജയ് പി. മല്ലർ , കേരള എൻജിനീയറിങ് പ്രവേശനപ്പരീക്ഷയിൽ ഒന്നാം റാങ്ക്, കുസാറ്റ് ബിടെക് എൻട്രൻസിലും ഒന്നാം റാങ്ക്.
SHARE

കേരള എൻജിനീയറിങ് പ്രവേശനപരീക്ഷാഫലം വന്നപ്പോൾ ഒന്നാം റാങ്ക്. നേരത്തേ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബിടെക് എൻട്രൻസിലും ഒന്നാം റാങ്ക്, ഐഐടി പ്രവേശനപരീക്ഷ ജെഇഇ (അഡ്വാൻസ്ഡ്) ദേശീയതലത്തിൽ 86–ാം റാങ്കോടെ മലയാളികളിൽ മുൻനിരയിൽ. സഞ്ജയ് പി.മല്ലർ ഇപ്പോൾ ബെംഗളൂരുവിലാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) ബിഎസ് (റിസർച്) പ്രോഗ്രാമിലേക്ക് ഇന്നാണു കൗൺസലിങ്. കണ്ണൂർ പയ്യന്നൂർ തായിനേരി കൃഷ്ണകൃപയിൽ ഡോ. പ്രവീൺ ഗോപിനാഥിന്റെയും മകൻ.

എന്തുകൊണ്ട് ഐഐഎസ്‌സി

ഗവേഷണം ലക്ഷ്യമിട്ടാണ് ഐഐഎസ്‌സിയിൽ ചേരുന്നത്. ജെഇഇ മെയിനിൽ 312 –ാം റാങ്ക് ലഭിച്ചതുവഴി പ്രവേശനം. 

ജെഇഇ തയ്യാറെടുപ്പ് 

ജെഇഇ അഡ്വാൻസ്ഡ് ലക്ഷ്യമിട്ടാണു പഠനം നടത്തിയത്. മുൻവർഷങ്ങളിലെ ചോദ്യക്കടലാസുകൾ കൂടുതൽ ശ്രദ്ധിച്ചു. 

ഓൺലൈൻ മോക് ടെസ്റ്റുകൾ ധാരാളം ചെയ്തു. പരീക്ഷാസമയം ക്രമീകരിക്കുന്നതിന് ഇതു സഹായിച്ചു.

കേരള എൻട്രൻസ്, കുസാറ്റ്

ജെഇഇയെക്കാൾ സമയം കുറവാണു കേരള എൻട്രൻസിനും കുസാറ്റ് എൻട്രൻസിനും. അതിനാൽ മോക്ക് ടെസ്റ്റ് ചെയ്തു തന്നെ പരിശീലിക്കണം.

ലക്ഷ്യം?

ബിഎസിനു ശേഷം ഫിസിക്സിൽ റിസർച് ലക്ഷ്യമിടുന്നു. 

ഫിസിക്സ് പ്രഫസറാകുക എന്നതാണ് ആഗ്രഹം.

Content Summary : Kerala Engineering entrence topper Sanjay P Miller with his sucess plans

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS