ബെംഗളൂരു∙ ഐഐടി മദ്രാസിൽ ഗവേഷണം നടത്തുന്ന മലയാളി ആർ.എഫ് ഫാത്തിമയ്ക്ക് യുഎസ് ഇലിനോയ് സർവകലാശാലയുടെ ഫുൾബ്രൈറ്റ് നെഹ്റു ഡോക്ടറൽ റിസർച് ഫെലോഷിപ് ലഭിച്ചു.
Read Also : 1.25 കോടി കേന്ദ്ര സ്കോളർഷിപ് നേടി മലയാളി
യുണൈറ്റഡ് സ്റ്റേറ്റ്സ്– ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷനും ഇന്ത്യയിലെ ഫുൾബ്രൈറ്റ് കമ്മിഷനും ചേർന്ന് ഏർപ്പെടുത്തുന്ന ഫെലോഷിപ് ബെംഗളൂരു നഗരത്തിനുണ്ടായ മാറ്റങ്ങൾ പ്രാദേശിക സമ്പദ്ഘടനയെ ബാധിച്ചതിനെക്കുറിച്ചുള്ള ഗവേഷണത്തിനാണ്.
ബെംഗളൂരു അൾസൂർ ബസാർ സ്ട്രീറ്റിൽ ചെറുകിട വസ്ത്രവ്യാപാര ശാല നടത്തുന്ന തൃശൂർ തളിക്കുളം രായമരക്കാർ വീട്ടിൽ ഫസൽ അബൂബക്കറിന്റെയും ദിലാറയുടെയും മകളാണ് . ഐഐടി മദ്രാസിൽ മാനേജ്മെന്റ് സ്റ്റഡീസിൽ ഗവേഷണം നടത്തുന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സാദിഖാണു ഭർത്താവ്.
Content Summary : R.F. Fathima Got Full bright fellowship