രണ്ട് പിഎസ്‌സി റാങ്ക്‌ലിസ്റ്റുകളിൽ ഒന്നാം റാങ്കുകൾ നേടി സ്വാതി

HIGHLIGHTS
  • പിഎസ്‌സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന റാങ്കുകൾ നേടി.
psc-rank-holder-swati
വി.സി. സ്വാതി
SHARE

കോഴിക്കോട് ജില്ലയിലെ എൽഡിസി ഒന്നാം റാങ്കിനു പിന്നാലെ സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിലും സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേട്ടം ആവർത്തിച്ച് വി.സി. സ്വാതി.

Read Also : എസ്ഐ പരീക്ഷയിൽ ഒന്നാമൻ; ഇരട്ട വിജയത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി അഖിൽ ജോൺ

വനിതാ സിവിൽ പൊലീസ് ഓഫിസർ നാലാം റാങ്ക് ഉൾപ്പെ ടെ പിഎസ്‌സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന റാങ്കുകൾ നേടിയ ഈ മുൻ ദേശീയ ലോങ് ജംപ് താരം താമരശ്ശേരി അസി. ലേബർ ഓഫിസിൽ എൽഡി ക്ലാർക്കാണ് ഇപ്പോൾ. 

വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തിക യിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. താമരശ്ശേരി വാരിക്കോട്ട് ചാലിൽ സത്യന്റെയും ഷൈനിയുടെയും മകളാണ് വി.സി. സ്വാതി. ഭർത്താവ് എം.എൻ.അഖിലേഷ് കെഎസ്എഫ്ഇ നടക്കാവ് ബ്രാ ഞ്ചിൽ ജൂനിയർ അസിസ്റ്റന്റാണ്. വിദ്യാർഥികളായ ശ്വേത, ശാശ്വതി എന്നിവർ സഹോദരിമാർ.

Content Summary :Swathi got two first ranks in different PSC examinations

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS