ഒന്നിലധികം ഒന്നാംറാങ്കുകളോടെ 5 മെയിൻ ലിസ്റ്റുകളിൽ ഇടംപിടിച്ച് ജോയൽ; പഠനത്തിന് ആശ്രയിച്ചത് ലൈബ്രറികളെ

HIGHLIGHTS
  • ഫയർമാൻ സംസ്ഥാനതല പരീക്ഷയിലെ ആറാം റാങ്കുകാരനുമാണ്.
  • കോളജ് ഇല്ലാത്ത ദിവസങ്ങളിൽ മുഴുവൻ സമയവും പഠിച്ചു.
M.J Joel. Photo Credit : Thozhilveedhi
എം.ജെ ജോയൽ. ചിത്രത്തിന് കടപ്പാട്: തൊഴിൽ വീഥി
SHARE

സിവിൽ പൊലിസ് ഓഫിസർ തൃശൂർ ജില്ലാ ഒന്നാം റാങ്കിനു പിറകെ സിവിൽ എക്സൈസ് ഓഫിസർ (തൃശൂർ) പരീക്ഷയിലും എം.ജെ.ജോയലിന് ഒന്നാം റാങ്ക് നേട്ടം. ഫയർമാൻ സംസ്ഥാനതല പരീക്ഷയിലെ ആറാം റാങ്കുകാരനുമാണ്. ഇതുൾപ്പെടെ 5 മെയിൻ ലിസ്റ്റുകളിൽ ജോയൽ അടുത്തിടെ ഇടം നേടി.എൽഡിസി ലിസ്റ്റിൽ സിവിൽ കോടതിയിലേക്ക് അഡ്വൈസ് മെമ്മോ വന്നിട്ടുള്ള ജോയൽ ഡിഗ്രി, 10th ലെവൽ പരീക്ഷകളിലും മികച്ച റാങ്ക് പ്രതീക്ഷിക്കുന്നു.

Read Also : ഒന്നാം റാങ്കോടെ ‘കണക്കു’കൂട്ടിയെടുത്തത് കേന്ദ്രസർക്കാർ ജോലി

തൊഴിൽവീഥിയിലെ കറന്റ് അഫയേഴ്സ് ഒന്നുപോലും വിടാതെ മനഃപ്പാഠമാക്കുമായിരുന്നു. തൊഴിൽവീഥിയിലെ മറ്റുപരിശീലനങ്ങളും ചെയ്തുപഠിച്ചു, റാങ്ക് കിട്ടാൻ അതൊക്കെ ഒരുപാടു ഗുണം ചെയ്തു. ഒരു ദിവസം ഒരു സബ്ജക്ട്എന്നതായിരുന്നു പഠനരീതി. കൂടാതെ മുൻകാലചോദ്യപേപ്പറുകളും, മാതൃകാപരീക്ഷകളും ചെയ്തു ശീലിച്ചു.

എം.ജെ.ജോയൽ

കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ട് പലരും വീട്ടിലിരിക്കുന്നതു കണ്ടപ്പോഴാണ് സർക്കാർ ജോലിയുടെ ‘പവർ’ ജോയൽ മനസ്സിലുറപ്പിച്ചത്. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം കണ്ടെത്തി പഠിക്കാൻ തുടങ്ങി. കോച്ചിങ്ങിനു പോകാൻ സാമ്പത്തികാവസ്ഥ മോശമായിരുന്നു. എംകോം ബിരുദധാരിയായ ജോയലിന്റെ പ്രധാന ആശ്രയം നാട്ടിലെ ലൈബ്രറികളായിരുന്നു. കോളജ് ഇല്ലാത്ത ദിവസങ്ങളിൽ മുഴുവൻ സമയവും പഠിച്ചു. കോളജിലെ ഇടവേളകൾ കൂട്ടുകാരുമായി ചോദ്യോത്തര പരിപാടിയാക്കി മാറ്റി. നോട്ടുകൾ കൊണ്ടുതന്ന് അധ്യാപകരും ഏറെ സഹായിച്ചു. കൊടുങ്ങല്ലൂർ കാര സ്വദേശിയാണ് ജോയൽ. അമ്മ: ജിജി. അനിയത്തി: കാശ്മീര. 

Content Summary : PSC Rank holder M.J. Joyal Shares his success secret

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA