27 വർഷത്തെ സേവനം മിനിടീച്ചർക്ക് തിരികെക്കൊടുത്തത് സംസ്ഥാന അധ്യാപക പുരസ്കാരം
Mail This Article
അടിമാലി ∙ തോക്കുപാറ ഗവ. യുപി സ്കൂളിൽ 7 വർഷമായി പ്രഥമാധ്യാപികയായ ജോലി ചെയ്തുവരികയാണ് യുപി വിഭാഗത്തിൽ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ടി.ആർ.മിനി (55). സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 27 വർഷത്തെമമാണ് മിനിയെ അവാർഡിന് അർഹയാക്കിയത്.
മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, അടിമാലി ബ്ലോക്ക് പഞ്ചായത്ത്, വെള്ളത്തൂവൽ പഞ്ചായത്ത്, സമഗ്ര ശിക്ഷ കേരളം എന്നിവിടങ്ങളിൽ നിന്ന് സ്കൂളിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പ്രോജക്ടുകൾ നൽകി ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞു. ഇതുപയോഗിച്ച് സ്കൂൾ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസുകൾ, ആധുനിക ശുചിമുറി കോംപ്ലക്സ്, മോഡൽ പ്രീ– പ്രൈമറി കെട്ടിടം, സോളർ പാനൽ എന്നിവ സ്കൂളിനു വേണ്ടി സജ്ജമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സ്കൂളിൽ പഠനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനയു ണ്ടായി. 7 വർഷം മുൻപ് 270 കുട്ടികൾ എത്തിയിരുന്ന സ്കൂളിൽ 500 കുട്ടികളാണ് ഇപ്പോൾ എത്തുന്നത്. കൂടാതെ കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലും എത്തിക്കുന്നതിന് പരിശ്രമിച്ചു. 27 വർഷത്തെ സർവീസിൽ 7 വർഷമായി തോക്കുപാറ സ്കൂൾ പ്രഥമാധ്യാപികയാണ് മിനി.
Read Also : മികച്ച ഹയർസെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി ജോസഫ് മാത്യു
സ്കൂളിൽ എല്ലാ പ്രവർത്തനത്തിലും സഹ അധ്യാപകർ, സ്കൂൾ പിടിഎ എന്നിവരുടെ പൂർണ സഹകരണം ലഭിക്കുന്നതായി മിനി പറഞ്ഞു. ഭർത്താവ്: അടിമാലി ഇരുന്നൂറേക്കർ ശങ്കരമംഗലത്ത് എസ്.ടി. ശശികുമാർ (റിട്ട. എസ്ഐ). മക്കൾ: അനന്ത കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി (ഇംഗ്ലണ്ട്).
Content Summary : 27 Years of Service Rewarded: MiniTeacher Wins State Teacher Award