ADVERTISEMENT

കോട്ടയം ∙ ‘‘ബഹിരാകാശ മേഖലയിൽ ഇനിയും ധാരാളം അവസരങ്ങളുണ്ടാകും. ഊർജതന്ത്രം, രസതന്ത്രം, എൻജിനീയറിങ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഉള്ളവരുടെ പ്രയത്നങ്ങൾ ഒത്തു ചേരുമ്പോഴാണ് ഓരോ ദൗത്യങ്ങൾ പൂർത്തിയാകുന്നത്. അതിനാൽ എല്ലാ രംഗത്തുമുള്ള ആളുകൾക്ക് അവസരങ്ങൾ കൂടി വരികയാണ്”–ഡോ. നിസി മാത്യു പറയുന്നു. 

Read Also : അഞ്ചു ലക്ഷം രൂപയുടെ ഭട്നാഗർ പുരസ്കാരം നേടി ഡോ.എ.ടി.ബിജു

ഇന്ത്യയുടെ അഭിമാനം ഉയർത്തി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ലാൻഡറിന്റെ ഡക്കിൽ ഘടിപ്പിച്ചിരുന്ന ചാസ്റ്റെയുടെ (ചന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സ്പെരിമെന്റ്) പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ് ഡോ.നിസി മാത്യു. സിഎംഎസ് കോളജ് പൂർവവിദ്യാർഥിനി കൂടിയായ ഡോ.നിസി കോളജിന്റെ ആദരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു.

 

പത്തനാപുരം മുളവേലിൽ അധ്യാപക ദമ്പതികളുടെ മകളായ നിസി അധ്യാപന വഴിയിലേക്കു തിരിയാതെ ഗവേഷണമേഖലയിലേക്കു പോകുകയായിരുന്നു. അധ്യാപനത്തിന് പോകേണ്ട എന്നുറപ്പിച്ചിരുന്നതിനാൽ ബിഎഡിനു ചേർന്നില്ലെന്ന് നിസി പറയുന്നു. സിഎംഎസിൽ നിന്ന് അപ്ലൈഡ് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ജർമനിയിലെ ബിമെൻ യൂണിവേഴ്സിറ്റിയിൽ നിന്ന് റിമോട്ട് സെൻസിങിൽ പിഎച്ച്ഡി ചെയ്തു. 2011ലാണ് ഐഎസ്ആർഒയിൽ ചേർന്നത്.

 

∙ ചാസ്റ്റെയുടെ ദൗത്യം, പ്രയോജനം

 

ഭൂമിയിലെ താപനില എങ്ങനെ വാസയോഗ്യമായ നിലയിലേക്ക് പരുവപ്പെട്ടു എന്ന പഠനമാണ് നടക്കുന്നത്. മറ്റ് ഗ്രഹങ്ങളുടെ താപനില, കാലാവസ്ഥ തുടങ്ങിയവയെക്കുറിച്ചെല്ലാം ധാരണ ലഭിക്കാൻ പഠനം സഹായിക്കും. വിവിധ ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ ഇതനുസരിച്ചുള്ള ഉപകരണങ്ങളുടെ നിർമിതിക്കും ഇത് ഉപകരിക്കും.

 

∙ ഐഎസ്ആർഒയിലും മറ്റും ചേരാൻ എങ്ങനെ പഠിക്കണം, എന്ത് ശ്രദ്ധിക്കണം

 

അടിസ്ഥാനം ഉറപ്പിച്ച് പഠിച്ച് മുന്നേറണം. കൃത്യമായി മനസ്സിലാക്കി പഠിക്കുന്ന രീതിയാണ് നല്ലത്. ഏറ്റവും മികച്ചതാകാൻ ശ്രമിക്കുക. അർപ്പണ മനോഭാവമുള്ള, വെല്ലുവിളികൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ ശേഷിയുള്ള ആളുകളെയാണ് ആവശ്യം.

Read Also : കോഫിമേക്കറിൽ നിന്ന് തഹസിൽദാർ; ഗോത്രമേഖലയുടെ അഭിമാനമായി ഷിനു

∙ വീട്ടുകാരുടെ പിന്തുണ

 

തീർച്ചയായും അതൊരു പ്രധാന ഘടകമാണ്. തിരുവനന്തപുരത്താണ് താമസം. ഭർത്താവ് റംസി തരകൻ എപ്പോഴും നല്ല പിന്തുണ നൽകുന്നു. അദ്ദേഹം സ്വന്തമായി സോഫ്റ്റ്‌വെയർ സ്ഥാപനം നടത്തുകയാണ്.

 

Content Summary : Dr. Nisi Mathew shares How CHASTE Mission Will Revolutionize Space Exploration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com