ADVERTISEMENT

കോട്ടയം ∙ മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിലെ വിദ്യാർഥികളായ സത്യജിത് ഷാജിക്കും അലി അബൂബക്കറിനും വിദേശ ഫെലോഷിപ്. സത്യജിത്തിന് ഓസ്‌ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ് പരിധിയിലുള്ള വെസ്റ്റേൺ ഓസ്‌ട്രേലിയൻ സ്‌കൂൾ ഓഫ് മൈൻസിൽ ഒരു വർഷത്തേക്ക് വിസിറ്റിങ് റിസർച്ച് അസോഷ്യേറ്റ് ആയാണ് അവസരം ലഭിച്ചത്. 1500 ഓസ്ട്രേലിയൻ ഡോളർ പ്രതിമാസ സ്കോളർഷിപ് ലഭിക്കും. 2023 ലെ യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിൽ മികച്ച റാങ്കിങ്ങുള്ള സർവകലാശാലയാണിത്.

Read Also :  കുത്തുവാക്കുകൾ പ്രചോദനമാക്കി റാങ്കുകൾ വാരിക്കൂട്ടി അമൽ; എസ്ഐ പരീക്ഷയിൽ 4–ാം റാങ്ക്

യുഎസ് ഡിപ്പാർട്മെന്റ് ഓഫ് എനർജിയുടെ ബേർക്കലി ലാബിൽ സ്റ്റുഡന്റ് ഇന്റേൺ ആയാണ് അലി അബൂബക്കർ തിരഞ്ഞെടുക്കപ്പെട്ടത്. 2500 യുഎസ് ഡോളർ പ്രതിമാസ സ്കോളർഷിപ് ലഭിക്കും. ലോറൻസ് ബെർക്ക്‌ലി നാഷനൽ ലബോറട്ടറി കലിഫോർണിയയിലെ ബേർക്കലിയിൽ   സ്ഥിതി ചെയ്യുന്ന ഫെഡറൽ ഫണ്ടഡ് ഗവേഷണ വികസന കേന്ദ്രമാണ്. ഫിസിക്‌സ്, കെമിസ്ട്രി മേഖലകളിൽ ബെർക്ക്‌ലി ലാബ് ശാസ്ത്രജ്ഞർ പതിനഞ്ച് നൊബേൽ സമ്മാനങ്ങൾ നേടിയിട്ടുള്ളതിനാൽ മാസ്റ്റേഴ്സ് വിദ്യാർഥികൾക്ക് ഗവേഷണത്തിന് ഇതൊരു മികച്ച അവസരമാണ്. 

 

പ്രഫ. സാബു തോമസ് (ഡയറക്ടർ), പ്രഫ. അനിത സി.കുമാർ (ജോയിന്റ് ഡയറക്ടർ), ഡോ. ഡിറ്റി ഡിക്സൺ (അസിസ്റ്റന്റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ബാറ്ററികൾ, സോളാർ സെല്ലുകൾ, ഊർജ സംഭരണ ഉപകരണങ്ങൾ, ഊർജ സാങ്കേതികവിദ്യകളുടെ കാര്യക്ഷമത, സുസ്ഥിരത എന്നിവ വർധിപ്പിക്കുന്നതിനുള്ള അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഉയർന്ന നിലവാരമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമകളും ഗവേഷണവും സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ നടക്കുന്നു. 2020 യിൽ തുടങ്ങിയ സ്കൂളിൽനിന്ന് ഇതുവരെ 15 വിദ്യാർഥികൾ രാജ്യാന്തര സ്കോളർ‌ഷിപ്പുകൾ നേടിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.sem.mgu.ac.in സന്ദർശിക്കുക.

 

Content Summary : Mahatma Gandhi University Students Secured Prestigious Foreign Fellowships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com