ADVERTISEMENT

കൊച്ചി ∙ ലോകത്തെ ഏറ്റവും വലിയ ടെക്നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്സ് ആഗോള ടെക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. 

Read Also : തിരിച്ചടികളിൽ പതറാതെ ഒന്നാം റാങ്കോടെ ഇഷ്ടജോലി നേടി ; പരിശീലന രഹസ്യം പങ്കുവച്ച് ദിവ്യാദേവി

മേളയ്ക്കെത്തുന്ന ആരുടെ ഫോട്ടോയും തൽസമയം അവരവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധ നേടിയത്. അത്തരം ഫോട്ടോകൾ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പങ്കുവയ്ക്കുമ്പോൾ വിശ്വാസയോഗ്യമായ യൂസർ ജനറേറ്റഡ് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്. ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ് മേളയിലും പ്രീമാജിക്ക് പ്രധാന പങ്കാളിയാണ്. 

 

കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ലഭിച്ച ആഗോള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് പ്രീമാജിക്ക് സിഇഒ അനൂപ് മോഹൻ പറഞ്ഞു. “നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ നേട്ടം കാരണമാകും. ഗൾഫ് മേഖലയിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണുന്നത്,” അനൂപ് മോഹൻ പറഞ്ഞു. 

 

ആയിരക്കണക്കിന് അതിഥികളും സന്ദർശകരുമെത്തുന്ന വൻകിട പരിപാടികളിൽ അതിഥികളുടെ ഫോട്ടോകളെടുത്ത് തൽസമയം അവരുടെ മൊബൈലിലേക്ക് വിതരണം ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് പ്രീമാജിക്കിന്റേത്. എഐ ഫെയ്സ് റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആൾക്കൂട്ടത്തിൽ നിന്ന് ഓരോരുത്തരുടേയും ഫോട്ടോകൾ തിരഞ്ഞെടുത്ത് ആവശ്യപ്പെടുന്നതു പ്രകാരം വിതരണം ചെയ്യുന്നത്. 

 

2018ൽ കൊച്ചിയിൽ തുടക്കമിട്ട പ്രീമാജിക്ക് ഇതിനകം ഒട്ടേറെ വൻകിട പരിപാടികളിൽ ഈ സാങ്കേതികവിദ്യ പ്രയോഗിച്ച് ശ്രദ്ധനേടിയിട്ടുണ്ട്.  സോഫ്റ്റ് വെയർ-ആസ്-എ-സർവീസ് (സാസ്) മേഖലയിലാണ് കമ്പനി ചുവടുറപ്പിച്ചിരിക്കുന്നത്.

 

Content Summary : Premagic's Global Recognition: Kerala Startup Ecosystem Shines Bright with First Partnership at JITEX Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com