ADVERTISEMENT

തിരുവനന്തപുരം ∙ പരമ്പരാഗതമായ യൂണിഫോം ട്രെൻഡുകളെ പൊളിച്ചെഴുതുകയാണ് നാലാഞ്ചിറ മാർ തെയോഫിലോസ് ട്രെയിനിങ്ങ് കോളജിലെ ഇംഗ്ലീഷ് വിഭാഗം ബി.എഡ് വിദ്യാർഥികൾ. ബിഎഡ് വിദ്യാർത്ഥികൾക്കിടയിൽ ആദ്യമായാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം നടപ്പിലാക്കുന്നത്. മാർ തെയോഫിലോസ് ട്രെയിനിങ്ങ് കോളജിലെ ഒന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥികളുടെ അസോസിയേഷനായ ‘ഇനാര’ സ്വന്തമായാണ്  ജെൻഡർ ന്യൂട്രൽ യൂണിഫോം ഡിസൈൻ ചെയ്തത്. ജെന്റർ ന്യൂട്രാലിറ്റി എന്ന ആശയത്തിന് ഊന്നൽ നൽകുവാൻ വേണ്ടിയാണ് ഇത്തരമൊരു ആശയവുമായി  വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്. ബി.എഡ് കോഴ്സിന്റെ പരമ്പരാഗത വേഷമായ സാരിയിൽ നിന്നുമുള്ള തലമുറ മാറ്റമാണ് വിദ്യാർഥികളുടെ പുത്തൻ യൂണിഫോം ട്രെൻഡ്. കോളജ് പ്രിൻസിപ്പൽ ഡോ. ജോജു ജോണും, ഇംഗ്ലിഷ് വിഭാഗം അധ്യാപിക  മീഖാ സൂരജ് കോശിയും വിദ്യാർഥികളുടെ  സമത്വ സങ്കല്പത്തിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.

English Summary:

Mar Theophilus Training College Thiruvananthapuram introduces gender neutral uniform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com