Download Manorama Online App
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റർവ്യൂവിലെ പരാജയത്തിലുണ്ടായ വാശിയാണു തന്നെ ഓസ്കർ പുരസ്കാര ജേതാവാക്കിയതെന്നു റസൂൽ പൂക്കുട്ടി. പരാജയം ഒന്നിന്റെയും അവസാനമല്ലെന്നു മനസ്സിലാക്കി വിദ്യാർഥികൾ പ്രവർത്തിക്കണം. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള ഇന്റർ സ്കൂൾ കൾചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുമായി റസൂൽ പൂക്കുട്ടി സംവാദവും നടത്തി.
പാങ്ങോട് ∙ മന്നാനിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്സ് സ്പോൺസർ ചെയ്യുന്ന ഏകദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ജനാധിപത്യം ശക്തിപ്പെടുത്തലും ന്യുനപക്ഷ അവകാശ സംരക്ഷണവും എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ ഡിസംബർ 12 ന് നടക്കും. ഇന്ത്യൻ ജുഡീഷ്യൽ അക്കാഡമി മുൻ
നമ്മൾ ഒരു ദിവസം ചെയ്യുന്ന വിവിധ പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലേക്ക് കാർബൺ അടക്കമുള്ള എത്രത്തോളം വാതകങ്ങളാണ് പുറന്തള്ളപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ! എങ്കിൽ അത് കൃത്യമായി കണക്കാക്കാൻ ‘കാർബോ ഫൂട്ട്’ എന്ന മൊബൈൽ ആപ്പ് നിർമിച്ചിരിക്കുകയാണ് കാർഷിക സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും. സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റവും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജും ചേർന്നാണ് ആപ്പ് രൂപപ്പെടുത്തിയത്.
പലരും ഇംഗ്ലിഷ് ഭാഷയെ പേടിയോടെയാണു കാണുന്നത്. പ്രയാസം നിറഞ്ഞ ഒരു ഭാഷ അല്ല ഇംഗ്ലിഷ്. മാതൃഭാഷയെക്കാൾ വേഗത്തിൽ ഇതു പഠിക്കാൻ കഴിയും. കാരണം 26 അക്ഷരങ്ങൾ മാത്രമേയുള്ളു. യഥാർഥ ഇന്ത്യൻ ഭാഷ മാതൃഭാഷയോ പിതൃഭാഷയോ അല്ല, അത് ഉൽപാദനത്തിന്റേതാണ്. മാതൃഭാഷാ ദിനം ആചരിക്കുന്നതു പോലെ തന്നെ ഇന്ത്യൻ ഇംഗ്ലിഷ് ദിനം കൂടി ആചരിക്കണം.
പള്ളം ∙ ബിഷപ് സ്പീച്്ലി കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ‘കൊമിഗോസ്’ എസ്ബിഐ കോട്ടയം റീജനൽ മാനേജർ ഡോ. എസ്.അനിത ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സേവനങ്ങളും മൊബൈൽ ബാങ്കിങ് ആപ്പുകളുടെ പ്രവർത്തനവും ഡോ. എസ്.അനിത വിദ്യാർഥികൾക്കു പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. ആഷാ സൂസൻ ജേക്കബ്,
കാലിക്കറ്റ് സർവകലാശാല ശാസ്ത്രയാൻ പ്രദർശനത്തിൽ വിവിധ കാഴ്ചകളൊരുക്കി വകുപ്പുകൾ. വ്യത്യസ്ത പാമ്പുകളെ പരിചയപ്പെടുത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സമുദ്രജീവികളുടെ വിശേഷങ്ങൾ സന്ദർശകരുമായി പങ്കുവച്ച് സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും ശ്രദ്ധ നേടി.
കോട്ടയ്ക്കൽ∙ ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ കിരീടം കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന്. 143 പോയിന്റ് സ്വന്തമാക്കിയാണ് കിരീടം ചൂടിയത്. 71 പോയിന്റുനേടി കൊല്ലം ഗവ. മെഡിക്കൽ കോളജാണ് രണ്ടാമത്. 67 പോയിന്റ് കരസ്ഥമാക്കി ആതിഥേയരായ കോട്ടയ്ക്കൽ ആയുർവേദ കോളജ് മൂന്നാം സ്ഥാനത്തെത്തി. സമാപന സമ്മേളനം കലക്ടർ
ഇപ്പോ വായിച്ചുകൊണ്ടിരിക്കുന്ന ന്യൂസ് പേപ്പർ കൊണ്ട് ഒരു വസ്ത്രം ഡിസൈൻ ചെയ്യാൻ പറ്റുമോ ? ന്യൂസ് പേപ്പർ മാത്രമല്ല, പ്ലാസ്റ്റിക് പ്ലേറ്റ്, പഴയ സിഡി, പേപ്പർ ഗ്ലാസ്, ഒഴിവാക്കിയ വസ്ത്രങ്ങൾ തുടങ്ങി എന്തുമാവട്ടെ, ഇവയെല്ലാം വെറൈറ്റി വസ്ത്രങ്ങളാക്കി പുത്തൻ ഫാഷനുമായി എത്തിയിരിക്കുകയാണ് ചാലക്കുടി സേക്രഡ് ഹാർട്
കോട്ടയം ∙ ബസേലിയസ് കോളജ് മലയാളവിഭാഗം, ഹിസ്ട്രിയോണിക്സ് ക്ലബ് എന്നിവ ചേർന്ന് ചിത്രദർശന ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ബസേലിയസ് ഫിലിം ഫെസ്റ്റിവൽ സംവിധായകൻ സിദ്ധാർഥ് ശിവ ഉദ്ഘാടനം ചെയ്തു. നമ്മൾ കാണുന്നതിനും അപ്പുറത്തുള്ള ലോകങ്ങളിലെ പല തരത്തിലുള്ള പ്രശ്നങ്ങളെയും അതിന്റെ യാഥാർഥ്യങ്ങളെയും സിനിമ
തൃശൂർ ∙ സെന്റ് തോമസ് കോളജിന്റെ ബോട്ടണി വിഭാഗത്തിൽ നിന്നും പുതിയൊരു സസ്യത്തെകൂടി കണ്ടെത്തി. ഇതിനോടകം പതിനാറു പുതിയ ഇനം സസ്യങ്ങളെ പരിചയപ്പെടുത്തിയ ബോട്ടണി വിഭാഗത്തിൽ നിന്നുമുള്ള പതിനേഴാമത്തെ സസ്യം കൂടിയാണിത്. മുന്തിരിവള്ളിയുടെ വർഗത്തിൽപെട്ട 'പാർത്തിനോസിസ് വല്ലിച്ചിയാനസ്' എന്ന സസ്യമാണ് ജില്ലയിലെ
കഴിഞ്ഞ പതിനഞ്ചു വർഷത്തെ പരിശ്രമത്തിന് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിങ്ങലാക്കുട ക്രൈസ്റ്റ് കോളജിലെ കെമിസ്ട്രി വിഭാഗം മേധാവി ഡോ.വി.ടി.ജോയി. ഇന്ന് വാഹനങ്ങളിലും മൊബൈൽ ഫോണുകളിലുമടക്കം വ്യാപകമായി ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററിക്കു പകരം താരതമ്യേന വിലകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ സിങ്ക്
പാലാ ∙ അൽഫോൻസ കോളജിനു കേന്ദ്ര സർക്കാരിന്റെ സ്റ്റാർ പദവി. പാഠ്യ പാഠ്യേതര മേഖലയിലെ ഒട്ടേറെ അംഗീകാരങ്ങളുടെ തിളക്കത്തിൽ വജ്ര ജൂബിലി ആഘോഷിക്കുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ അംഗീകാരമെത്തിയത് ഇരട്ടി മധുരമായി. ഉയർന്ന പഠന നിലവാരവും റാങ്കുകളടക്കമുള്ള വിജയ ശതമാനവും ഗവേഷണ മികവും പരിഗണിച്ചാണ് അവാർഡ്. കേന്ദ്ര
അമാനുഷിക കഥാപാത്രങ്ങളുടെ കഥകൾ കാണുമ്പോഴും കേൾക്കുമ്പോഴും അതുപോലെ സൂപ്പർ പവേഴ്സ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ?. ഒരിക്കലും നടക്കാത്ത ആഗ്രഹമായി അത് മനസ്സിന്റെ ഉള്ളറയിലെവിടെയെങ്കിലും കിടക്കുന്നുണ്ടോ?. എങ്കിൽ മനസ്സിലുള്ള ആഗ്രഹം തുറന്നെഴുതാൻ അവസരം ഒരുക്കുകയാണ് ക്യാംപൾസ്. കോളജ്
കോട്ടയം ∙ ചങ്ങനാശേരി എസ്ബി കോളജിലെ എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 28 ാമത് നാഷനൽ മാനേജ്മെന്റ് ഫെസ്റ്റായ ബർക്ക്നോവയ്ക്ക് തുടക്കമായി. രാവിലെ 10.30 നു കോളേജിലെ ആർച്ച് ബിഷപ് കാവുകാട്ട് ഹാളിൽ നടന്ന സമ്മേളനത്തിൽ ലേബർ റിഫോം അഡിഷനൽ ചീഫ് സെക്രട്ടറി എം.പി.ജോസഫ്
കാഞ്ഞിരപ്പള്ളി ∙ സംഘകലയുടെ വസന്തമൊരുക്കി സെന്റ് ഡൊമിനിക്സിലെ വിദ്യാർഥികൾ. 66 ഹ്രസ്വ ചിത്രങ്ങൾക്കാണു കലാലയമുറ്റത്ത് ജീവൻവച്ചത്. 1500 വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് 2 മണിക്കൂർ കൊണ്ടാണ് ചിത്രങ്ങൾ ഒരുക്കിയത്. സുന്ദരകാണ്ഡം എന്ന പരിപാടിയിലൂടെ തയാറാക്കിയ ചിത്രങ്ങളുടെ
കോട്ടയം ∙ ചങ്ങനാശേരി എസ്ബി കോളജ് എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ്റ് ‘ബർക്ക്നോവ 23’ ഒക്ടോബർ 12 നും 13 നും കോളജിലെ കാവുകാട്ട് ഹാളിൽ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള 73 കോളജുകളിൽ നിന്നായി 412 വിദ്യാർഥികൾ വിവിധ
Results 1-16