ADVERTISEMENT

കോട്ടയം ∙ ബസേലിയസ് കോളജ് മലയാളവിഭാഗം, ഹിസ്ട്രിയോണിക്സ് ക്ലബ് എന്നിവ ചേർന്ന് ചിത്രദർശന ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ബസേലിയസ് ഫിലിം ഫെസ്റ്റിവൽ സംവിധായകൻ സിദ്ധാർഥ് ശിവ ഉദ്ഘാടനം ചെയ്തു. നമ്മൾ കാണുന്നതിനും അപ്പുറത്തുള്ള ലോകങ്ങളിലെ പല തരത്തിലുള്ള പ്രശ്നങ്ങളെയും അതിന്റെ യാഥാർഥ്യങ്ങളെയും സിനിമ ഒപ്പിയെടുത്ത് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നുവെന്നും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്ന കലാരൂപമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. 

കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. പി. ജ്യോതിമോൾ അധ്യക്ഷത വഹിച്ചു. മലയാളവിഭാഗം മേധാവി ഡോ. തോമസ് കുരുവിള, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ  പുള്ളിക്കാട്ടിൽ, സാഹിത്യകാരൻ തേക്കിൻകാട് ജോസഫ്, അധ്യാപകരായ ഡോ. നിബുലാൽ വെട്ടൂർ, ഡോ. ശരത് പി. നാഥ്, ഡോ. സെൽവി സേവ്യർ, എം.എ. ആകാശ് എന്നിവർ പ്രസംഗിച്ചു. 

ഒന്നാം ദിവസം ബൈസൈക്കിൾ തീവ്സ്, എലിപ്പത്തായം, ചാരുലത എന്നിവ പ്രദർശിപ്പിച്ചു. പ്രദർശനത്തിനു ശേഷം ചർച്ചകളും നടന്നു.

Content Summary:

Baselius Film Festival: A celebration of cinema's ability to capture the complexities of life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com