ADVERTISEMENT

കോട്ടയം ∙കലോത്സവത്തിലെ അവസാനമത്സരം ‘പൊളിച്ചടുക്കി’ ചങ്ങനാശേരി എസ്ബി കോളജിലെ മാർഗംകളി സംഘം. വെള്ളമുണ്ടിന് മുകളിൽ ചുവന്ന അരക്കച്ച മുറുക്കി തലയിൽ കസവുമുണ്ടിന്റെ കെട്ടുമായി നിലവിളക്കു വണങ്ങി നിൽക്കുന്ന ആൺകുട്ടികളെ കണ്ടതും സദസ്സിൽനിന്ന് ആരവം ഉയർന്നു. ആദ്യപാദം കഴിഞ്ഞതോടെ കളി കാര്യമാണെന്ന് മനസ്സിലായി. 27 പെൺടീമുകൾ മത്സരിച്ച വേദിയിൽ അവർക്ക് വെല്ലുവിളിയായി പിഴയ്ക്കാത്ത ചുവടുകളോടെ എസ്ബി സംഘം മാർഗംകളി പൂർത്തിയാക്കി. 2013ൽ കോളജിനെ പ്രതിനിധീകരിച്ച മാർഗംകളി സംഘത്തിലെ വിദ്യാർഥി ജിബിൻ തോമസിന്റെ ആഗ്രഹപ്രകാരമാണ് ഇത്തവണ ടീം ഇറങ്ങിയത്. ജിബിനും മിഥുൻ തോമസും പരിശീലനം നൽകി. മത്സരത്തിൽ മൂന്നാംസ്ഥാനം ടീം നേടി.

കോട്ട കെട്ടി കോട്ടയം
മാർഗംകളി മത്സരത്തിലെ 3 സ്ഥാനങ്ങളും കോട്ടയം കലാലയങ്ങൾക്ക്. ഒന്നാംസ്ഥാനം കോട്ടയം ബിസിഎം കോളജിലെ പെൺകുട്ടികൾ നേടി. രണ്ടാംസ്ഥാനം കോട്ടയം സിഎംഎസിന്.

Content Summary:

SB Team Honors Past Member with Stirring Margamkali Routine, Clinching Third in Historic Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com