ADVERTISEMENT

കോട്ടയം ∙ കിരീടത്തിനായി എറണാകുളം കോളജുകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. എംജി സർവകലാശാലാ കലോത്സവം ഇന്നു കൊടിയിറങ്ങും. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, തേവര എസ്എച്ച് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവരാണു മുൻനിരയിൽ. 

മത്സരഫലം വരുന്നതിനനുസരിച്ച് കോളജ് ലീഡും മാറിമറിയുകയാണ്. മാർഗംകളി, അറബി പദ്യംചൊല്ലൽ, ക്വിസ് എന്നീ മത്സരങ്ങൾ മാത്രമാണ് ഇന്ന്. രചനാമത്സരങ്ങളുടെ ഫലം വരാനുണ്ട്. ട്രാൻസ്ജെൻഡർ മത്സരങ്ങൾ പൂർത്തിയായതോടെ പ്രതിഭാതിലകം പുരസ്കാരം എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിഎ ഭരതനാട്യം വിദ്യാർഥിയും ചലച്ചിത്രതാരവുമായ സഞ്ജന ചന്ദ്രൻ നേടി.

സേതുലക്ഷ്മിയും വിഷ്ണുവും
സേതുലക്ഷ്മിയും വിഷ്ണുവും

കലാതിലകപ്പട്ടികയിൽ എറണാകുളം സെന്റ് തെരേസാസിലെ കെ.എസ്.സേതുലക്ഷ്മിയാണു മുന്നിൽ. കലാപ്രതിഭ പട്ടത്തിനുള്ള മത്സരത്തിൽ ആർഎൽവിയിലെ ടി.പി.ബാലേന്ദു, എസ്.വിഷ്ണു, മഹാരാജാസിലെ എം.അഭിനന്ദ് എന്നിവർ ഒരേ പോയിന്റുമായി മുന്നിലാണ്. ഇന്ന് 5നു തിരുനക്കര മൈതാനിയിൽ സമാപനസമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

∙ മുന്നേറുന്ന കോളജുകൾ, പോയിന്റ്
1. ആർഎൽവി തൃപ്പൂണിത്തുറ          – 68
2. സെന്റ് തെരേസാസ് എറണാകുളം  – 65
3. എസ്എച്ച് തേവര                       – 62
4. മഹാരാജാസ് എറണാകുളം           – 57
5. യുസി ആലുവ                            – 28

Content Summary:

MG University Festival Update: Neck-and-Neck Race for the Kalapratibha Title – Who Will Triumph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com