ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാലാ കലോത്സവത്തിൽ വിദ്യാർഥികളെ വലച്ച് ഫലപ്രഖ്യാപനത്തിലെ പിഴവുകൾ. സ്കിറ്റ് മത്സരഫലം പ്രഖ്യാപിക്കാതെ അട്ടിമറി നടത്തിയതായി ആലുവ യുസി കോളജ് ജനറൽ സെക്രട്ടറി അനീറ്റ അജി ആരോപിച്ചു. 28നു ബിസിഎം കോളജിൽ നടന്ന മത്സരത്തിൽ ലോട്ട് തെറ്റിച്ച് മത്സരിച്ച കോളജിനെ അയോഗ്യ രാക്കിയില്ലെന്നു മറ്റു വിദ്യാർഥികൾ ആരോപിച്ചു. 

സ്കിറ്റ് മത്സരത്തിൽ ഒരേ സമയം റിക്കാർഡ് ചെയ്തതും ലൈവുമായ മ്യൂസിക് പ്ലേ ചെയ്തിരുന്നു. ഇതിനെതിരെ പരാതി കൊടുത്തതിനാൽ ഫലം വൈകി. ചില കോളജുകൾ അപ്പീൽ നൽകിയിട്ടുണ്ട്. പല മത്സരങ്ങളുടെയും ഫലങ്ങൾ ഇതുപോലെ വൈകിയെന്ന്  ആരോപണമുണ്ട്. കലാതിലകപ്പട്ടം രണ്ടു പേർക്കു ലഭിച്ചെന്നു വെബ്സൈറ്റിൽ ഉണ്ടായിരുന്നെങ്കിലും വേദിയിൽ ഒരാളുടെ പേരു മാത്രമാണു പ്രഖ്യാപിച്ചത്. ഓവറോൾ അടക്കം സമ്മാനങ്ങൾ വിതരണം ചെയ്തശേഷമാണ് ഈ തെറ്റു തിരുത്തിയത്. പിഴവു പറ്റിയെന്ന്  ഏറ്റുപറഞ്ഞ് കലാതിലകത്തെ വീണ്ടും പ്രഖ്യാപിച്ചതോടെ സദസ്സിൽ പ്രതിഷേധം ഉയർന്നു. ഇതിനിടെ സിഎംഎസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകർ ഫലപ്രഖ്യാപനത്തിന് എതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി.വേദിക്കു സമീപത്തേക്കു നീങ്ങിയ ഇവരെ മറ്റ് എസ്എഫ്ഐ പ്രവർത്തകർ ഇടപെട്ട് ശാന്തരാക്കി. അന്തിമഫലം പ്രഖ്യാപിച്ചതോടെ കലോത്സവ വെബ്സൈറ്റ് ഡൗണായി.

Content Summary:

Officials Fumble Results at MG University Art Festival, Students Demand Fair Play

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com