ADVERTISEMENT

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദ വിദ്യാർഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വിഎല്‍എസ്‌ഐ എസ്ഒസി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്‍പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച് കൂടുതല്‍ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാര്‍ട് ലേണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഈ ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന ശില്‍പശാലയില്‍ 2000 വിദ്യാർഥികള്‍ക്ക് അവസരമുണ്ട്. താൽപര്യമുള്ളവര്‍
https://connect.asapkerala.gov.in/events/10985 എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇമെയില്‍ outreach@asapkerala.gov.in, ഫോണ്‍ 7893643355.

ഈ രംഗത്തെ മുന്‍നിര പരിശീലകരായ മേവന്‍ സിലിക്കണില്‍ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ചിപ്പ് ഡിസൈനിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ശില്‍പശാല സഹായിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിഇ/ബിടെക് വിദ്യാർഥികള്‍ക്കും ഇലക്ട്രോണിക്‌സ്/എംഎസ്‌സി ഇലക്ട്രോണിക്‌സില്‍ എംടെക്/എംഎസ്. രണ്ട്, മൂന്ന്, നാല് അധ്യയന വര്‍ഷങ്ങളിലെ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. കൂടാതെ, വിഎല്‍എസ്‌ഐ ഡിസൈനിനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ബിരുദധാരികള്‍ക്കും ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കടുക്കാവുന്നതാണ്.

English Summary:

Expand Your Electronics Expertise: Free 3-Day Online VLSI Workshop Awaits Eager Engineering Graduates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com