മാന്നാനിയ കോളേജിൽ ദേശീയ സെമിനാർ ഡിസംബർ 12 ന്
Mail This Article
പാങ്ങോട് ∙ മന്നാനിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്സ് സ്പോൺസർ ചെയ്യുന്ന ഏകദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ജനാധിപത്യം ശക്തിപ്പെടുത്തലും ന്യുനപക്ഷ അവകാശ സംരക്ഷണവും എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ ഡിസംബർ 12 ന് നടക്കും. ഇന്ത്യൻ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. ജി. മോഹൻ ഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. കേരള സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസറും, സോഷ്യൽ സയൻസ് വിഭാഗം ഡീനുമായ പ്രൊഫ. ഡോ. സജാദ് ഇബ്രാഹിം സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പലും ന്യുനപക്ഷ ക്ഷേമ വികസന വകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. പി. നസീർ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ഡി. കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ താല്പര്യമുള്ളവർ നവംബർ 30ന് അബ്സ്ട്രാക്ടും ഡിസംബർ എട്ടിന് ഫുൾ പേപ്പറും സമർപ്പിക്കണം. mcasipaseminar2023@gmail.com എന്ന മെയിൽ ഐഡി വഴി പേപ്പറുകൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേപ്പറുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഔദ്യോഗിക ജേണലിൽ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : +91 89074 51414