ADVERTISEMENT

പലമേഖലകളിലും കഴിവ് തെളിയിച്ചിട്ടും, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങൾ ലോകവ്യാപകമായി കുറവെന്നു വിലയിരുത്തപ്പെടുന്നു. സാമ്പത്തികമായ കാരണങ്ങളും വിവേചനവും സാമൂഹികമായ കാഴ്ചപ്പാടുകളും ഇതിന് ആക്കം കൂട്ടുന്നു. വികസിക്കുന്ന രാജ്യങ്ങളിൽ ഇതിന്റെ തോത് കൂടുതലാണ്. പിന്നാക്കാവസ്ഥയിൽ നിന്നു സ്ത്രീകളെ കൈപിടിച്ചുയർത്താനും സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട കരിയർ അവസരങ്ങൾ ലഭ്യമാക്കാനും ഉന്നമിട്ടുള്ള ചില സ്കോളർഷിപ്പുകൾ.

1. ഫെയർ ആൻഡ് ലവ്‌ലി ഫൗണ്ടേഷന്‍ സ്കോളർഷിപ്പുകൾ
എല്ലാവർഷവും , നവംബറിൽ അപേക്ഷ വിളിക്കുന്ന സ്കോളർഷിപ്പുകൾ.ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് 50000 രൂപ വരെ സഹായം.കോച്ചിങ് ക്ലാസുകൾ വഴി വിവിധ പ്രവേശനപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം.

2.വിമൻ സ്കോളർഷിപ് ഫോർ പീസ്
യുഎൻ ഡിസാമമെന്റ് അഫയേഴ്സ് നൽകുന്ന സഹായം. ഓഗസ്റ്റിൽ പ്രവേശനം വിളിക്കുന്ന സ്കോളർഷിപ് നിരായുധീകരണ മേഖലയിലെ  കോഴ്സുകൾ പഠിക്കാൻ താൽപര്യമുള്ളവരെ ഉദ്ദേശിച്ചാണ്. വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയവയുെട ഉൾപ്പെടെ ചെലവുകൾ സ്കോളർഷിപ് വഹിക്കും.

3. ബാറ്റ് ആന്‍ഡ് ബാൾ ഗെയിം വിമൻസ് സ്പോർട്സ് സ്കോളർഷിപ്
മേയിൽ അപേക്ഷ ക്ഷണിക്കുന്ന ഈ സ്കോളർഷിപ് വനിതാ കായികതാരങ്ങളെ ഉദ്ദേശിച്ചുള്ളതാണ്.സ്പോർട്സ് സയൻസ്, ഫിസിയോതെറപ്പി, സ്പോർട്സ് സൈക്കോളജി, ന്യൂട്രിഷൻ തുടങ്ങി കായികമേഖലയുമായി ബന്ധപ്പെട്ട കോഴ്സ് പഠിച്ചിരിക്കണം.1000 യുഎസ് ഡോളറാണു ഫെലോഷിപ് തുക.

4.വിമൻസ് സൈബർ സെക്യൂരിറ്റി സ്കോളർഷിപ്
സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ അഷുറൻസ് എന്നീ മേഖലകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്.40000 യുഎസ് ഡോളറാണു തുക.

5.ഇൻഡോ–യുഎസ് ഫെലോഷിപ്
ഇന്ത്യൻ ഗവൺമെന്റ്, ഇൻഡോ–യുഎസ് സയൻസ് ആൻഡ് ടെക്നോളജി ഫോറം എന്നിവ നൽകുന്ന ഫെലോഷിപ്.സയൻസ് , എൻജിനീയറിങ് മെ‍ഡിസിൻ തുടങ്ങിയ മേഖലകളിൽ പിഎച്ച്ഡി നേടിയ വനിതകൾക്കാണ് അവസരം.സ്റ്റൈപൻഡ്: 3000 യുഎസ് ഡോളർ. ഫെബ്രുവരിയിലാണ് അപേക്ഷ ക്ഷണിക്കുക.

6. പ്രഭാ ദത്ത ഫെലോഷിപ്
വർഷാനവസാനം അപേക്ഷ വിളിക്കുന്ന ഫെലോഷിപ്.വനിതാ മാധ്യമപ്രവർത്തകർക്കാണ് അവസരം. ഗ്രാന്റ് തുക: 1 ലക്ഷം.

7.വിമൻ സയന്റിസ്റ്റ്സ് സ്കീം –സി
ഐപിആർ,സയന്‍സ്, എൻജിനീയറിങ്, മെഡിസിൻ തുടങ്ങിയവയിൽ പരിശീലത്തിനു വനിതാ ശാസ്ത്രജ്ഞർക്ക് അവസരം.മാസം 20000–30000 രൂപ സ്റ്റൈപന്‍‌ഡ്.

8.അഡോബി റിസർച് വിമന്‍ ഇൻ ടെക്നോളജി സ്കോളർഷിപ് 
‌സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കുന്ന, സാങ്കേതികമേഖലയില്‍ പഠനം നടത്തുന്ന വിദ്യാർഥിനികളെ ലക്ഷ്യം വച്ചുള്ള സ്കോളർഷിപ്.

9.ലോറിയൽ ഇന്ത്യ ഫോർ യങ്വിമൻ ഇൻ സയൻസ് സ്കോളർഷിപ്
സാമ്പത്തിക പരാധീനതകളുള്ള, ശാസ്ത്രമേഖലയിലെ ബിരുദ വിദ്യാർഥിനികൾ‌ക്ക് അവസരം.ജൂൺ–ജൂലൈ മാസങ്ങളിൽ അപേക്ഷിക്കാം.

10. ഐഐഇ &വീടെക് ഗോൾഡ്മാൻ സാക്സ് സ്കോളേഴ്സ് പ്രോഗ്രാം ഫോർ വിമൻ
എൻജിനീയറിങ്, കംപ്യൂട്ടര്‍ സയൻസ്, ഐസിടി എന്നിവയിൽ രണ്ട്,മൂന്ന് വർഷ ബിരുദവിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. 1500 യുഎസ് ഡോളർ വരെ സഹായം. 

11.ഗൂഗിൾ അനിതാ ബോർഗ് മെമ്മോറിയൽ സ്കോളർഷിപ്പ്
മേയിൽ അപേക്ഷ വിളിക്കും.കംപ്യൂട്ടർ സയന്‍സ് മേഖലയിലെ ബിരുദ, ബിരുദാനന്തര, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥിനികൾക്ക് അവസരം.

12.വിമൻ സയന്റിസ്റ്റ്സ് സ്കീം
ഡിഎസ്ടിയുടെ സ്കോളർഷിപ്. 30000–55000 രൂപ പ്രതിമാസം ലഭിക്കുന്ന സ്കോളർഷിപ്. മെഡിക്കല്‍‌, അടിസ്ഥാന ശാസ്ത്രം, അപ്ലൈഡ് സയൻസസ് എന്നിവയിലെ ഡോക്ടറേറ്റ് ഡിഗ്രിക്കാർക്ക് ഈ സ്കോളർഷിപ് അപേക്ഷിക്കാം

അവലംബം: www.buddy4study.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com