ADVERTISEMENT

നാൽപതോളം ലബോറട്ടറികളടക്കം മികച്ച അടിസ്ഥാനസൗകര്യങ്ങളോടെ സയൻസ്, എൻജിനീയറിങ് രംഗങ്ങളിലെ ഗവേഷണം നടപ്പാക്കിവരുന്ന പ്രമുഖ കേന്ദ്രസർക്കാർ സ്ഥാപനമാണ് സിഎസ്ഐആർ (കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്). ഇതിനോടൊത്തു പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് എസിഎസ്ഐആർ (AcSIR: ‘Academy of Scientific & Innovative Research, CSIR-HRDC Campus, Sector 19, Kamla Nehru Nagar, Ghaziabad, Uttar Pradesh- 201 002; വെബ്സൈറ്റ്: http://acsir.res.in). സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള അക്കാദമിക്കു ബിരുദങ്ങൾ നൽകാനും അധികാരമുണ്ട്.

സർവകലാശാലകൾ സാധാരണ കൈകാര്യം ചെയ്യാത്ത ശാസ്ത്രസാങ്കേതിക മേഖലകളിലെ ഗവേഷണത്തിന് എസിഎസ്ഐആർ പ്രാധാന്യം നൽകുന്നു. വിവിധ മേഖലകളെ സമന്വയിപ്പിക്കുന്നതിനുമുണ്ട് ഊന്നൽ. സിഎസ്ഐആർ ദേശീയ ലബോറട്ടറികളിൽ പഠനം നടത്തി, എംഎസ്‌സി, എംടെക്, പിഎച്ച്ഡി യോഗ്യതകൾ നേടാം. പ്രവേശനത്തിന് മേയ് 23 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ സൈറ്റിലുണ്ട്.സ്പോൺസേഡ് വിഭാഗക്കാർക്കുൾപ്പെടെയുള്ള പ്രവേശനയോഗ്യതയും സൈറ്റിലുണ്ട്. വർഷത്തിൽ രണ്ടു തവണ സിലക്‌ഷനുണ്ട്.

കോഴ്സും യോഗ്യതയും

എ) പിഎച്ച്ഡി എൻജിനീയറിങ്: എംടെക് അഥവാ ബിടെക് / ബിഎസ്; കൂടാതെ ഗേറ്റ് / യുജിസി / സിഎസ്ഐആർ നെറ്റ് / എൻബിഎച്ച്എം / തുല്യ ഫെലോ‌ഷിപ്പും.

ബി) പിഎച്ച്ഡി സയൻസ്: എംഎസ്‍സി / എംടെക് / എംഫാം. മികച്ച അക്കാദമികചരിത്രം; ഗേറ്റ് / യുജിസി / സിഎസ്ഐആർ നെറ്റ് / എൻബിഎച്ച്എം / തുല്യ ഫെലോ‌ഷിപ്പും.

സി) ഇന്റഗ്രേറ്റഡ് എംടെക് – പിഎച്ച്ഡി എൻജിനീയറിങ്: മികച്ച അക്കാദമിക ചരിത്രത്തോടെ ബിടെക് / ബിഎസ്.

ഡി) ഇന്റഗ്രേറ്റഡ് എംഎസ്‌സി & പിഎച്ച്ഡി ക്ലിനിക്കൽ റിസർച്: മെഡിസിൻ, ഡെന്റിസ്ട്രി, ആയുർവേദ, യോഗ, യൂനാനി, സിദ്ധ, ഹോമിയോപ്പതി, ഫാർമസി, ഫിസിയോതെറപ്പി, നഴ്സിങ്, വെറ്ററിനറി സയൻസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഓക്യുപേഷനൽ തെറപ്പി, ബയോ–സ്റ്റാറ്റിസ്റ്റിക്സ് ഇവയൊന്നിലെ ബാച്‌ലർ ബിരുദം.

ഡി) ഇന്റഗ്രേറ്റഡ് എംഎസ്‌സി & പിഎച്ച്ഡി ഹെൽത്ത് ഇൻഫർമാറ്റിക്സ്: ബിഎസ്‌സി; ആരോഗ്യരക്ഷ, ഐടി മേഖലകളിൽ പ്രവർത്തനപരിചയമുള്ളവർക്കു മുൻഗണന.

ഇ) എംടെക് : ബിടെക്കും ഗേറ്റ് / സിഎസ്ഐആർ ജെആർഎഫ് യോഗ്യതയും.

എഫ്) എംഎസ്‌സി: സയൻസ് / അഗ്രി സയൻസ് / മെഡിക്കൽ സയൻസ് അഥവാ ബിടെക്.

ഓർക്കാൻ

മേയ് 23: അപേക്ഷിക്കേണ്ട അവസാന തീയതി

മേയ് 31: പ്രാഥമിക സിലക്‌ഷൻ ലിസ്റ്റ്

ജൂൺ 24 – ജൂലൈ 12: അഭിരുചിപരീക്ഷ / ഇന്റർവ്യൂ

ജൂലൈ 17: അന്തിമ ലിസ്റ്റ്

ഓഗസ്റ്റ് 16: ക്ലാസുകൾക്കു തുടക്കം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com