ADVERTISEMENT

ക്യാംപസ് പ്ലേസ്മെന്റ് എന്നു കേൾക്കുമ്പോൾ എൻജിനീയറിങ്, മാനേജ്മെന്റ് മേഖലകളെന്ന മുൻവിധി വേണ്ട. കേരള സർക്കാരിനു കീഴിലുള്ള കോഴിക്കോട്ടെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിനും പറയാനുള്ളതു 100% പ്ലേസ്മെന്റിന്റെ കഥയാണ്. 

ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പൂർത്തിയാക്കിയ മുഴുവൻ വിദ്യാർഥികൾക്കും ഗ്രാൻഡ് ഹയാത്ത്, ലെ മെറിഡിയൻ, മാരിയറ്റ്, ലീല, ഒബ്‌റോയ്, സൂരി തുടങ്ങിയ വമ്പൻ ഗ്രൂപ്പുകളിൽ മാനേജർ, സൂപ്പർവൈസർ തസ്തികകളിലടക്കം നിയമനം ലഭിച്ചു. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഇവർ ജോലി ചെയ്യും. ബാച്ചിലെ 45 പേർക്കും 16 കമ്പനികളിലായി ജോലി ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി കോഴ്സിനൊപ്പം ഫു‍ഡ് ആൻഡ് ബവ്റിജസ്, ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ്, ഹൗസ് കീപ്പിങ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകളും തുടങ്ങാനുള്ള ആലോചനയിലാണെന്നു പ്രിൻസിപ്പൽ ആർ. സിംഗാരവേലൻ പറഞ്ഞു.

മാനേജർമാരായി നിയമനം ലഭിച്ച 12 പേർക്ക് ട്രെയിനിങ് സമയത്തെ ശമ്പളം 20,000– 30,000 രൂപ.

സൂപ്പർവൈസർമാരായി 16 പേർക്ക് ട്രെയിനിങ് കാലത്ത് ശരാശരി ശമ്പളം 15,000–16,000 രൂപ.

ഹോട്ടൽ മാനേജ്മെന്റിനു പുറമേ റീട്ടെയ്ൽ രംഗത്തും ഓഫറുകൾ. റിക്രൂട്മെന്റിനെത്തിയത് അരവിന്ദ് ലൈഫ്സ്റ്റൈലും റിലയൻസ് റീട്ടെയ്‌ലും.

കോഴ്സ്, ക്യാംപസ്
∙കോഴ്സ് നടത്തുന്നത് നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയും ഇഗ്നോയും ചേർന്ന്

∙അഡ്മിഷൻ ദേശീയതലത്തിലുള്ള ജോയിന്റ് എൻട്രസ് എക്സാം വഴി ( ഈ വർഷത്തേത് കഴിഞ്ഞു)

∙യോഗ്യത: പ്ലസ് ടു

∙ക്യാംപസ് കോഴിക്കോട് വെസ്റ്റ്ഹിൽ ബീച്ചിൽ

45 വിദ്യാർഥികളിൽ 12 പേർക്കു മാനേജർമാരായും 16 പേർക്കുസൂപ്പർവൈസർമാരായും മുൻനിര ഹോട്ടലുകളിൽ ജോലി ലഭിച്ചതു വലിയ നേട്ടമാണ്. ഹോട്ടൽ മാനേജ്മെന്റ് രംഗത്തു തുടരാൻ താൽപര്യമില്ലാത്തവർക്ക് റീട്ടെയ്‌ൽ രംഗത്തെ മികച്ച അവസരങ്ങൾ ലഭിച്ചു.

അഭിലാഷ് ശ്രീധരൻ,
പ്ലേസ്മെന്റ് കോ–ഓർഡിനേറ്റർ

ഉന്നതനിലവാരത്തിലുള്ള പ്രഫഷനൽ ട്രെയിനിങ്ങാണു ലഭിച്ചത്. ഇന്റർവ്യൂവിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാനായി. സൂരി ഹോട്ടൽസ് ആൻഡ് റിസോർട്സ്, റിലയൻസ് റീട്ടെയ്ൽ, അരവിന്ദ് ലൈഫ്സ്റ്റൈൽ എന്നിവിടങ്ങളിലാണു പ്ലേസ്മെന്റ് ഓഫർ ലഭിച്ചത്.

ഐശ്വര്യ ദത്ത്,
വിദ്യാർഥിനി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com