sections
MORE

മാറുന്ന സാങ്കേതികവിദ്യാ പഠന രംഗത്ത് മികവിന്റെ കേന്ദ്രമായി പ്രൊവിഡൻസ്

providence-1-t
SHARE

2015 ൽ പ്രവർത്തനമാരംഭിച്ച പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന് ഇന്ന് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തു അതുല്യമായ സ്ഥാനമാണുള്ളത്.  കേരളാ ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയിൽ 7-ാം സെമസ്റ്റർ പരീക്ഷയിൽ ഇലക്ട്രിക്കൽ വിഭാഗം കരസ്ഥമാക്കിയ 100% വിജയം മുതൽ അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് നേടിക്കൊടുക്കുന്നതിൽ വരെ എത്തി നിൽക്കുന്നു ആ മികവ്. ജെ സി ഐ യുടെ മികച്ച ക്യാമ്പസിനുള്ള അവാർഡ് കരസ്ഥമാക്കിയ കോളേജ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ പോലെയുള്ള ദേശീയ മത്സരങ്ങളിലെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാണ്. സൻസദ് ആദർശ് ഗ്രാമ യോജനയുടെ ഭാഗമായി കോളേജ് ആര്യാട് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കിയ 14 ഇന പരിപാടികൾക്ക് സംസ്ഥാനതല അവാർഡ് ലഭിക്കുകയുണ്ടായി. 

പ്രകൃതിരമണീയമായ ചെങ്ങന്നൂർ പ്രദേശത്തു രാജ്യാന്തര നിലവാരമുള്ള ഒരു എൻജിനീയറിങ് കോളേജ് ഉയർന്നു വരണമെന്നുള്ള അതിയായ ആഗ്രഹത്തോടെയാണ് എം.ജി.എം ചാരിറ്റബിൾ സൊസൈറ്റി പ്രൊവിഡൻസ് കോളേജ് ആരംഭിച്ചത്. മൂല്യാധിഷ്ഠിതവും ഗുണമേന്മയുള്ള പഠന ക്രമങ്ങളിലൂടെ സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന    കോളേജിന് ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയിൽ ഇടം പിടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പാഠ്യ വിഷയങ്ങളിൽ ഉന്നത നിലവാരം പുലത്തുന്ന പ്രൊവിഡൻസിലെ വിദ്യാർഥികൾ യൂണിവേഴ്സിറ്റിതല പരീക്ഷകളിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കാറുള്ളത്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തു മാതൃകാപരമായി പ്രവർത്തിക്കുന്ന കോളേജ് മാനേജ്മെന്റ്, ലോകോത്തര പഠന സൗകര്യങ്ങളാണ് കോളേജിൽ ഒരുക്കിയിട്ടുള്ളത്. പരിചയസമ്പന്നരും പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകരുടെ ഒരു നീണ്ട നിര പ്രൊവിഡൻസിലുണ്ട്.  വിശാലമായ ക്ലാസ്മുറികൾ, ആധുനിക ലൈബ്രറി, നൂതന ലബോറട്ടറികൾ, ലാംഗ്വേജ് ലാബ്, കളിസ്ഥലങ്ങൾ, ഹോസ്റ്റൽസൗകര്യങ്ങൾ, എന്നിവയെല്ലാം വിദ്യാർത്ഥികളുടെ പാഠ്യ, പാഠ്യേതര മികവിനെ മെച്ചപ്പെടുത്തുന്നു. ദിവസേന യാത്ര ചെയ്തു കോളേജിൽ വരുന്ന കുട്ടികളുടെ സൗകര്യാർത്ഥം സമീപ ജില്ലകളിലെ എല്ലാ പട്ടണങ്ങളിൽ നിന്നും കോളേജ് ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായതുമായ സോഫ്റ്റ് സ്കിൽ, ആശയവിനിമയശേഷി, ഗ്രൂപ് ഡിസ്ക്ഷൻ തുടങ്ങിയ പരിശീലന പരിപാടികൾ  പ്ലെയ്സ്മെന്റ് സെൽ സംഘടിപ്പിക്കുന്നുണ്ട്. പാഠ്യേതര വിഷയങ്ങളിലും തുല്യ പ്രാധാന്യം നല്കുന്നതുമൂലം കലാകായിക രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ സജീവമാണ്. തന്മൂലം ഇവിടത്തെ വിദ്യാർഥികൾക്ക് ബിരുദത്തോടൊപ്പം ഇതര മേഖലകളിലും പ്രാവണ്യം ലഭിക്കുന്നു. പ്രൊവിഡൻസ് ഇന്റർ കോളജ് കൾച്ചറൽ ഫെസ്റ്റ് 'രസം' കേരളത്തിലെ തന്നെ മികച്ച കോളജ് ഫെസ്റ്റുകളിൽ ഒന്നാണ്. കൂടാതെ കേരളത്തിലെ ഏറ്റവും ഉയർന്ന പ്രൈസ് മണിയുമായി 'പ്രൊവിഡൻസ് കപ്പ്' ഫുട്ബാൾ കപ്പ് കേരള കായിക ഭൂപടത്തിലും അടയാളപ്പെടുത്തിക്കഴിഞ്ഞു. വാന നിരീക്ഷണത്തിനു അഭിരുചിയുള്ളവർക്കായി സ്പേസ് ഒബ്സർവേറ്ററിയും ഒരുക്കിയിട്ടുള്ള  കേരളത്തിലെ  ഏക എഞ്ചിനീയറിംഗ് കോളജാണ് പ്രൊവിഡൻസ്. 

അധ്യയനത്തോടൊപ്പം പ്രായോഗീകപരിശീലനത്തിനും തുല്യപ്രാധാന്യം നൽകുന്ന വ്യത്യസ്തമായ പഠനരീതിയാണ് കോളജിൽ പിന്തുടരുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ഗവേഷകരും മികച്ച സർവകലാശാലാ അദ്ധ്യാപകരും കോളേജിൽ എത്തി നിശ്ചിത ഇടവേളകളിൽ ക്ലാസ്സുകളും വർക്ക്ഷോപ്പുകളും നടത്തി വരുന്നു. വിദ്യാർത്ഥികൾ  കേവലം ബിരുദധാരികളായ തൊഴിൽ അന്വേഷകരാകാതെ തൊഴിൽ ദാതാക്കൾ ആകണമെന്നതാണ് പ്രൊവിഡൻസ് മാനേജുമെന്റിന്റെ ഉദ്ദേശം. വിദ്യാർഥികളിൽ സംരംഭകത്വവും വളർത്തുന്നതിനു രൂപീകരിച്ച ഇൻഡസ്ട്രിയൽ ഒൻട്രപ്രനർഷിപ്പ് ഡെവലപ്മെന്റ് സെൽ കോളേജിന്റെ പ്രത്യേകതയാണ്.  

എ ഐ സി ടി ഇ ഫീ വേവർ സ്കീമിനു ഉപരിയായി എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ 10000 റാങ്ക് വരെ കരസ്ഥമാക്കിയവർക്കും ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ 90% ന് മുകളിൽ മാർക്ക് വാങ്ങിയവർക്ക്. ട്യൂഷൻ ഫീസിളവ് നൽകുന്ന പ്രത്യേക പദ്ധതി  മാനേജുമെന്റ് നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകൾ നൽകുന്ന വിവിധ സ്കോളര്ഷിപ്പുകളും വിദ്യാർഥികൾക്ക് ലഭ്യമാക്കുവാൻ  കോളേജ് സഹായിക്കുന്നുണ്ട്. 

എം ജി എം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് നാല്പതു ഏക്കർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന കോളേജിന് എ ഐ സി ടി ഇ യുടെ അനുമതിയും എ പി ജെ അബ്ദുൽ കാലം ടെക്നൊളജിക്കൽ യൂണിവേഴ്സിറ്റിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. സിവിൽ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്  എന്നി വിഷയങ്ങളിൽ ബി ടെക്  കോഴ്സുകളാണ് ഇപ്പോഴുള്ളത്. മറിയാമ്മ ജോർജ് ചെയർപേഴ്സണായും ഡോ കെ ജി ബാലകൃഷ്ണൻ ഡയറക്ടറായും ഡോ സന്തോഷ് പി മാത്യു പ്രിന്‍സിപ്പലായും, ഡോ. വി ജോൺ കുര്യൻ ഡീൻ (റിസേർച് & ഡവലപ്മെൻറ്) ആയും സേവനം അനുഷ്ഠിക്കുന്നു.

അഡ്മിഷൻസ് വിവരങ്ങൾക്ക് 92070 90000 or www.providence.edu.in 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA