sections
MORE

ഭാവിയിലെ തൊഴിൽ റിക്രൂട്ട്മെന്റ് എങ്ങനെ?

Job_Recruitment
SHARE

ഭാവിയിലെ തൊഴിൽ റിക്രൂട്ട്മെന്റ് എങ്ങനെയായിരിക്കുമെന്ന് ലിങ്ക്ഡ്ഇൻ ഇന്ത്യ ടാലന്റ് സൊല്യൂഷൻസ് മേധാവി രുചീ ആനന്ദ് 'മനോരമ'യോട്

∙ ഭാവിയിൽ റിക്രൂട്ട്മെന്റ് രീതികളിൽ ബിഗ് ഡേറ്റയുടെ പങ്ക്?
2018ലെ ലിങ്ക്ഡ്ഇൻ 'റൈസ് ഇൻ അനലിറ്റിക്സ്' റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 14 ശതമാനം എച്ച്ആർ ജോലികളും ടാലന്റ് ഡേറ്റ വിശകലന രീതിയിലേക്ക് മാറിയിരിക്കുന്നു. നിങ്ങളുടെ എതിരാളിയായ കമ്പനികൾ ആരെയൊക്കെ റിക്രൂട്ട് ചെയ്യുന്നു, എവിടുന്നൊക്കെ റിക്രൂട്ട് ചെയ്യുന്നു, നിങ്ങളിനി ആരെ റിക്രൂട്ട് ചെയ്യണമെന്നൊക്കെ ഇനി ബിഗ് ഡേറ്റ പറഞ്ഞുതരും. 2018ൽ ലിങ്ക്ഡ്ഇൻ പുറത്തിറക്കിയ ടാലന്റ് ഇൻസൈറ്റ് എന്ന സേവനം ഉദാഹരണമാണ്. കമ്പനികൾ, വ്യക്തികൾ, തൊഴിലവസരങ്ങൾ എന്നിവ ലിങ്ക്ഡ്ഇനിൽ കൃത്യമായി മാപ്പ് ചെയ്യപ്പെടുന്നതിൽ നിന്നു രൂപപ്പെടുന്ന കോടിക്കണക്കിന് ഡേറ്റാ പോയിന്റുകളിൽ നിന്ന് റിക്രൂട്ട്മെന്റ് ട്രെൻഡുകൾ, ടാലന്റ് ഡിമാൻഡ്, മാറുന്ന ജോബ് ട്രെൻഡുകൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ ലഭ്യമാകും.

Ruchee-Anand

∙ ഒരുദാഹരണം?
പ്രമുഖ സ്വിസ് മരുന്നുകമ്പനിയായ നൊവാർട്ടിസ് ഇന്ത്യയിൽ ആദ്യത്തെ ഓഫിസ് ആരംഭിക്കാൻ തീരുമാനിച്ച സമയം. ബംഗളൂരുവിലാണോ മുംബൈയിലാണോ ഓഫിസ് വേണ്ടതെന്ന് തർക്കം മുറുകി. പുതിയ ടാലന്റ് പൂളിനു പുറമേ മറ്റ് സ്ഥാപനങ്ങളിൽ കരിയറിന്റെ പകുതിയെത്തിയവരെ കൂടി റിക്രൂട്ട് ചെയ്യുന്ന രീതിയാണ് നൊവാർട്ടിസ് പിന്തുർന്നിരുന്നത്. ഇതിനു പറ്റിയ സ്ഥലമാണ് വേണ്ടിയിരുന്നത്. ഇത് പരിഹരിക്കാനായി ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ് പ്രോഗ്രാമാണ് അവർ ഉപയോഗിച്ചത്. ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളിൽ അവർക്ക് ആവശ്യമായ ടാലന്റ് പൂൾ ഉണ്ടെന്ന് ഓൺലൈനായി പരിശോധിച്ചു. ഇതിനു പുറമേ മറ്റ് കമ്പനികളിൽ ഇവർക്ക് ആവശ്യമുള്ളവരുണ്ടോയെന്നും കണ്ടെത്തി. ഒടുവിൽ വെറും മൂന്നാഴ്ചയ്ക്കുള്ളിലാണ് മുംബൈ  അവർ ഉറപ്പിച്ചത്.

∙ ഇന്ത്യയിൽ ലിങ്ക്ഡ്ഇൻ?
യുഎസ് കഴിഞ്ഞാൽ ഏറ്റവുമധികം അംഗങ്ങൾ ഇന്ത്യയിൽ നിന്നാണ്. 2009ൽ 34 ലക്ഷം പേരായിരുന്നെങ്കിൽ ഇന്നത് 5.7 കോടിയായി.

ചില ലിങ്ക്ഡ്ഇൻ ടൂളുകൾ
∙ ഓപ്പൺ കാൻഡിഡേറ്റ്സ്– ഇപ്പോഴുള്ള ജോലിയിരുന്നുകൊണ്ടുതന്നെ പുതിയ അവസരങ്ങൾക്കായി ആഗ്രഹിക്കുന്നു എന്ന് റിക്രൂട്ടർമാരെ അറിയിക്കാനുള്ള സംവിധാനം. ഓപ്പൺ ഓപ്ഷൻ ഓൺ ചെയ്ത് സ്വന്തം താൽപര്യങ്ങൾ കുറിച്ചാൽ റിക്രൂട്ടർമാരുടെ ലിസ്റ്റിൽ നിങ്ങളുടെ പേരുമെത്തും. പക്ഷേ മറ്റാരും അറിയുകയുമില്ല.

∙ സാലറി ഇൻസൈറ്റ്സ്– ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ ശമ്പളമെത്ര, ശമ്പളമനുസരിച്ച് ഏറ്റവും നല്ല കമ്പനിയേത് എന്നിവ കാണാനുള്ള സംവിധാനം. നിലവിലുള്ള ജോലിയിലെ ശമ്പളവിവരം നൽകിയാൽ മാത്രമേ ഉപയോഗിക്കാനാവൂ.

∙ കമ്യൂട്ട്– ജോലിക്ക് അപേക്ഷിക്കുന്നതിനു മുൻപ് തന്നെ ജോലിസ്ഥലത്തേക്ക് പോകാൻ എത്ര സമയം സഞ്ചരിക്കണമെന്ന വിവരം നൽകും. യാത്രാസമയം എത്രയാകാമെന്ന് പ്രൊഫൈലിൽ നൽകിയാൽ അതിനനുസരിച്ചുള്ള തൊഴിലവസരങ്ങളാകും ലഭ്യമാക്കുക. 

∙ ലേണിങ് (ലിൻഡ)– നിങ്ങളുടെ താൽപര്യങ്ങളും കഴിവുകളും അനുസരിച്ച് ആയിരക്കണക്കിന് കോഴ്സുകൾ പഠിക്കാനുള്ള ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA